സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ നൽകാതിരുന്നതിനെതിരെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നാലെ10 ദിവസത്തിനുള്ളിൽ തുക കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിഷയത്തിൽ നിർണായക പ്രതികരണവുമായി സന്ദീപ് വാചസ്പതി. ധർമ്മ വിജയമാണിതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു . അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;-
ധർമ്മ വിജയം. സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്. ഇത്രകാലം നഷ്ടപരിഹാരം നൽകാത്തത്തിന് സർക്കാരിനെ രൂക്ഷമായി കോടതി വിമർശിക്കുകയും ചെയ്തു.
നേരത്തെയും ഈ വിഷയത്തിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു . ആ പ്രതികരണം ഇങ്ങനെ;- മരിച്ചിട്ടും സിദ്ധാർത്ഥിനെ പീഡിപ്പിക്കുന്ന പിണറായി വിജയൻ സർക്കാർ.
വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് 2024 മാർച്ച് മൂന്നാം തിയതി ഞാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ വിധിച്ചിട്ട് ഒരു മാസമായി.
നാളിത് വരെ നഷ്ടപരിഹാരം നൽകാതെ ഉരുണ്ടു കളിച്ച സംസ്ഥാന സർക്കാർ 8% പലിശ സഹിതം തുക നൽകാനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതും പാലിക്കാൻ തയ്യാറാകാഞ്ഞതോടെ ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയിൽ കേസിന് പോയിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ എന്നായിരുന്നു അദ്ദേഹം അന്ന് പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha