എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ല; അമ്പലം വിഴുങ്ങുന്ന സർക്കാറിൻ്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നത് ? തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി

നിയമസഭയിൽ മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എംപി പ്രതികരിച്ചിരിക്കുകയാണ്.. എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും പ്രവർത്തിയാണ് പൊക്കമെന്നും ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;- പ്രവർത്തിയാണ് പൊക്കം. എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം. എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ല.
"എട്ടുമുക്കാൽ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാൻ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവർക്കറിയാം "-സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ നടത്തിയ ബോഡി ഷെയ്മിങ് പരാമർശമാണ് ; മുഖ്യമന്ത്രിയുടെ വാക്കുകൾ വേദവാക്യം പോലെ വിഴുങ്ങുന്ന ഭരണപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും കേരളം കണ്ടു! അമ്പലം വിഴുങ്ങുന്ന സർക്കാറിൻ്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നത് ?
നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അംഗത്തിൻറെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. പ്രതിപക്ഷാംഗത്തെ കളിയാക്കാനായി 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ' എന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.
''എൻറെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha