മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി. കുട്ടിയുടെ വാക്കുകൾ ഇങ്ങനെ ''മുഖ്യമന്ത്രി നജീബ് അങ്കിളിനെ പറ്റി പറയുന്നത് ഞാൻ കേട്ടു. മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? അല്ലെങ്കിൽ ആ കസേരയിൽ ഇരുന്ന ആർക്കെങ്കിലും ഇത്രയും പൊക്കം ഉണ്ടോ ?
എന്റെ കൂട്ടുകാർക്കിടയിൽ ഏറ്റവും പൊക്കം കുറഞ്ഞ ആളാണ് ഞാൻ . പൊക്കം കുറഞ്ഞതിന്റെ ഫീലിംഗ്സ് ഒക്കെ നേരിട്ടുള്ള ആളാണ് ഞാൻ . അതുകൊണ്ടുതന്നെ എനിക്ക് ഇതിൽ പ്രതികരിക്കാൻ യോഗ്യതയുണ്ട്. ഞാനീ പറയുന്നത് ഒരാൾക്ക് വേണ്ടി മാത്രമല്ല. ഇത്തരത്തിൽ കളിയാക്കലുകൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.
പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
'എൻറെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha