പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

തദ്ദേശതെരഞ്ഞെടുപ്പില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള പിണറായി സര്‍ക്കാരിന് തിരിച്ചടിയാകും. സ്വര്‍ണപ്പാളി സംഭവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഴ്ചകള്‍ നീണ്ട ഗള്‍ഫ് സന്ദര്‍ശനത്തിന് ഒരുങ്ങിയെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നു. കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍ നടന്നുവെന്നതു മാത്രമല്ല പരിപാവനമായ ശബരിമലയിലെ സ്വര്‍ണ വിഗ്രഹങ്ങളെല്ലാം ക്ലാവും ചെമ്പുമായി മാറിയിരിക്കുന്നു. ഹൈന്ദവ വിശ്വാസികളുടെ മനസിനേറ്റ മുറിവുണക്കാന്‍ ഒന്‍പത് അയ്യപ്പസംഗമങ്ങള്‍ നടത്തിയാലും ശാശ്വത പരിഹാരമുണ്ടാകില്ല.
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ പാപം അകറ്റാന്‍ പമ്പയില്‍ അയ്യപ്പസംഗമം നടത്തിയെങ്കിലും പിണറായി സര്‍ക്കാരിനെ ശബരിമല അയ്യപ്പന്‍ ആഞ്ഞടിക്കുയാണ്. ഹൈന്ദവ വോട്ടുകളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നു മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും ഇടതു സര്‍ക്കാരിനു ജനങ്ങള്‍ക്കു മുന്‍പിലേക്ക് ഇറങ്ങിച്ചെല്ലാനാവാത്ത സാഹചര്യമാണുള്ളതത്.
ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നെന്ന് ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞതോടെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി നടപടി വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നേട്ടമായെന്നു കരുതിയ സര്‍ക്കാരിനും എല്‍ഡിഎഫിനും ഓര്‍ക്കാപ്പുറത്തു വന്‍ തിരിച്ചടിയായി മാറിയിരിക്കുന്നു സ്വര്‍ണപ്പാളി വിവാദം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന സ്വര്‍ണത്തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രതിരോധിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് സര്‍ക്കാരും മുന്നണിയും.
വിശദമായ അന്വേഷണം നടത്തി ഒന്നരമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണസംഘം കോടതിയോട് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം വിവാദമാക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. സ്വര്‍ണപാളിയെന്നത് മഹസറില്‍ രേഖപ്പെടുത്തിയപ്പോള്‍ പിന്നീടത് ചെമ്പുപാളിയായി. ഇതിന്റെ മഹസറില്‍ തന്ത്രിയും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പിട്ടതും സര്‍ക്കാരിന് മാനക്കേടായിരിക്കുന്നു.
സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കിയതിന് അന്നത്തെ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരെ പഴിചാരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഒരു സ്വകാര്യ വ്യക്തിക്ക് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്ത് കൊണ്ടുപോകാനും ഒരു മാസത്തിലേറെ പലയിടത്തുമെത്തിച്ച് ഇഷ്ടം പോലെ കൈകാര്യം ചെയ്യാനും സാധിക്കുമോ എന്നതാണു സര്‍ക്കാരിനെതിരെ ഉയരുന്ന പ്രസക്തമായ ചോദ്യം.
ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റന്‍ േപാറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കയോടെ 474 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നു. സ്വര്‍ണപ്പാളി നൈട്രിക് ആസിഡില്‍ ലയിപ്പിച്ച് വേര്‍തിരിച്ചെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി. ഒരുകിലോ സ്വര്‍ണമാണ് സ്വര്‍ണപ്പാളികളില്‍നിന്ന് ലഭിച്ചത്. അതില്‍ 420 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു. 320 ഗ്രാം പണിക്കൂലിയായി എടുത്തു. ബാക്കി പുതിയ ചെമ്പുപാളികളില്‍ പൂശിയെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ പങ്കജ് ഭണ്ഡാരി മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ മൊഴി വിജിലന്‍സ് വിശ്വസത്തിലെടുത്തിട്ടില്ല.
ഇത്തരം നടപടികളെല്ലാം ദേവസ്വം ബോര്‍ഡിന്റെ വീഴ്ചതന്നെയാണ്. 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. പോറ്റി പറഞ്ഞതനുസരിച്ച് അത് നൈട്രിക് ആസിഡില്‍ ലയിപ്പിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. എസ്ഐടിയെ അന്വേഷണത്തിന് നിയോഗിച്ച ഹൈക്കോടതി നടപടിക്കു പിന്നാലെ തിരുവനന്തപുരത്തുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി മുങ്ങിയിരുന്നു. ഇയാള്‍ ചെന്നൈയിലേക്കാണ് പോയതെന്നാണ് വിജിലന്‍സ് അനുമാനിക്കുന്നത്. അതിനുശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാം. ആ കൂടിയാലോചനകള്‍ക്ക് ശേഷമാകാം സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിക്കുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മാനക്കേടോര്‍ത്ത് പോറ്റിയെ സര്‍ക്കാര്‍ ഒളിപ്പിച്ചതാണോ എന്നും സംശയമുണ്ട്.
പാളി പുതുതായി സ്വര്‍ണം പൂശണമെങ്കില്‍ത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് ശബരിമലയിലെ വിഗ്രഹം നിര്‍മിച്ച ശില്പികുടുംബാംഗങ്ങള്‍ പറയുന്നു. പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകല്‍ തന്നെയായിരുന്നെന്ന് വ്യക്തമാണ്. പുതിയ പാളികള്‍ക്ക് പഴയതുമായി ചില അളവുവ്യത്യാസങ്ങള്‍ ഉണ്ടെന്ന സൂചനയും കിട്ടിയിട്ടുണ്ട്. സന്നിധാനത്തില്‍നിന്ന് അഴിച്ചെടുത്തതെന്ന മട്ടില്‍ 39 ദിവസം കഴിഞ്ഞാണ് സ്വര്‍ണം പൂശാനായി പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂര്‍ണമായും ചെമ്പായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ എംഡിയും അഭിഭാഷകനും പറയുന്നു.
ഇത്രയും കാലതാമസം ഉണ്ടായതെന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണന്‍പോറ്റിക്കോ അന്നത്തെ ദേവസ്വം വകുപ്പിനോ ഉത്തരം നല്‍കാനായിട്ടില്ല. 39 ദിവസത്തെ ഇടവേളക്കിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകര്‍പ്പില്‍ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വര്‍ണംപൂശിയെന്നാണ് നിഗമനം. കേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണ് വര്‍ഷം മൂന്നു കോടിയിലേറെ ഭക്തന്‍മാരെത്തുന്ന ശബരിമല. ആ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കാനും യുഡിഎഫ് അധികാരത്തില്‍ വരാതിരിക്കാനും എല്‍ഡിഎഫ് ബോധപൂര്‍വം നടത്തിയ ശ്രമമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശനം. കേരളത്തില്‍ ബിജെപി ഹൈന്ദവവോട്ടുകളില്‍ അഞ്ചു ശതമാനം അധികം പിടിച്ചതോടെ യുഡിഎഫ് ഭരണത്തിലെത്താനുള്ള സാധ്യത നഷ്ടമാവുകയും എല്‍ഡിഎഫ് നേട്ടമുണ്ടാവുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലുടനീളം ബിജെപി വോട്ടുപിടിച്ചതിന്റെ നേട്ടമാണ് ആറന്‍മുളയില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിനു ലഭിച്ച വിജയം.
https://www.facebook.com/Malayalivartha