ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ഏറ്റുമാനൂരില്‍ ദേവസ്വം മന്ത്രി വി.എൻ.വാസവന്‍റെ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയ ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല.
ശബരിമല സ്വർണക്കൊള്ളയിൽ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരാതെ ഡിവൈഎഫ്ഐ ഗുണ്ടകളെ ഇറക്കി നേരിടാമെന്ന് ആരും കരുതേണ്ട.
അമ്പലക്കള്ളന്മാർ, അത് കടകംപള്ളിയായാലും വാസവനായാലും വെളിച്ചത്ത് കൊണ്ടുവരുംവരെ പ്രക്ഷോഭം തുടരും.ശ്രീകോവിലിലെ ഭഗവാന്‍റെ സ്വര്‍ണം അടിച്ചുമാറ്റാന്‍ കൂട്ടുനിന്ന എല്ലാവരെയും കൊണ്ട് കണക്ക് പറയിക്കും.
ശബരിമലയിൽ നിന്ന് പുറത്തുപോയ സ്വർണം തിരിച്ചെത്തിക്കുംവരെ ഭാരതീയ ജനതാപാർട്ടി പിന്നോട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.മുരളീധരൻ പ്രതികരിച്ചു.
സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരെയാണ് ഡിവൈഎഫ്ഐ ഗൂണ്ടകള്‍ ആക്രമിക്കുമ്പോൾ പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു
https://www.facebook.com/Malayalivartha