ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു; എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് മന്ത്രി വി. ശിവൻകുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് മന്ത്രി വി. ശിവൻകുട്ടി . സമൂഹത്തിലെ ദുർബല വിഭാഗ ങ്ങൾക്ക്, വിശേഷിച്ച് ഭിന്നശേഷിക്കാർക്ക്, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണ്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം പൂർണമായി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളും നിയമപ്രശ്‌നങ്ങളുമുണ്ട്. ഇത് കാരണം നിരവധി അധ്യാപകരുടെ നിയമനാംഗീകാരം തടസ്സപ്പെടുകയും ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.
ആ തീരുമാനം നിങ്ങളെ അറിയിക്കുന്നതിനാണ് ഈ വാർത്താസമ്മേളനം.
സംഭവങ്ങളുടെയും സർക്കാർ നടപടികളുടെയും സമയക്രമം എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ വിഷയത്തിന് ദീർഘമായ ചരിത്രമുണ്ട്. പ്രധാന നാഴികക്കല്ലുകൾ ഇനി പറയുന്നു:- നിയമപരമായ അടിസ്ഥാനം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ പി.ഡബ്ല്യൂ.ഡി ആക്ട് പ്രകാരം മൂന്ന് ശതമാനം സംവരണവും, രണ്ടായിരത്തി പതിനാറിൽ വന്ന ആർ.പി.ഡബ്ല്യൂ.ഡി. ആക്ട് പ്രകാരം ഇത് നാല് ശതമാനം സംവരണവുമാക്കി ഉയർത്തി എന്ന് മന്ത്രി വി. ശിവൻകുട്ടി.
1996 ഫെബ്രുവരി 7 മുതൽ 3 ശതമാനവും, 2017 ഏപ്രിൽ 19 മുതൽ 4 ശതമാനവും സംവരണം നൽകാനാണ് നിയമം അനുശാസിക്കുന്നത്.സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം,ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ നിയമനങ്ങളിലെ ബാക്ക്ലോഗ് കണ്ടെത്തി നികത്താൻ നിർദ്ദേശിച്ചു. ഇതാണ് ഈ വിഷയത്തിലെ ഒരു സുപ്രധാന സർക്കാർ ഇടപെടൽ.
കോടതി നടപടികൾ സർക്കാർ ഉത്തരവിനെതിരെ ചില മാനേജ്‌മെന്റുകൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചു. എന്നാൽ, ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ നിലപാട് ശരിവെച്ചു. മാനേജ്‌മെന്റുകൾ നൽകിയ എസ്.എൽ.പി. (8030/2021) ബഹുമാനപ്പെട്ട സുപ്രീം കോടതി തള്ളിയതോടെ, സംവരണം നടപ്പാക്കേണ്ടത് അനിവാര്യമായി എന്ന് മന്ത്രി വി. ശിവൻകുട്ടി.
https://www.facebook.com/Malayalivartha