139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് പാലക്കാട് തരാറില്ല ; പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മണ്ഡലത്തിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ പ്രസംഗത്തിൽ വികസന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു . സർക്കാർ വിവേചനം കാണിക്കുന്നുവെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു . പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നതായാണ് ആരോപണം .
"139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് ഇവിടെ തരാറില്ല. നവകേരള സദസ്സിൻ്റെ ഫണ്ട് വിതരണത്തിൽ കേരളത്തിലെ എല്ലാ എം.എൽ.എമാർക്കും കുറഞ്ഞത് ഏഴ് കോടി രൂപ വീതം നൽകിയപ്പോൾ പാലക്കാടിൻ്റെ എം.എൽ.എക്ക് മാത്രം ആകെ 5.10 കോടി രൂപയാണ് നൽകിയത് എന്നും രാഹുൽ വ്യക്തമാക്കി.
ഈ അഞ്ചു കോടി രൂപ ഉപയോഗിച്ച് പിരായിരി പഞ്ചായത്തിനെ കവർ ചെയ്യുന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും സൈക്കിൾ ട്രാക്ക്, നടപ്പാത, ബ്യൂട്ടിഫിക്കേഷൻ എന്നിവ ഉൾപ്പെടുത്തി റോഡ് സൗന്ദര്യവൽക്കരിക്കുമെന്നും രാഹുൽ പറഞ്ഞു .
https://www.facebook.com/Malayalivartha