വരും മണിക്കൂറുകൾ നിർണായകം ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; മലവെള്ളപ്പാച്ചിലിൽ കാണാതായത് രണ്ട് പ്രവാസി മലയാളികൾ

ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത(30-70 മില്ലിമീറ്റർ)മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ദോഫാർ, തെക്കൻ ശർഖിയ എന്നീ ഗവര്‍ണറേറ്റുകളിൽ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.
ഇന്നലെ പെയ്ത കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും അകപ്പെട്ടു രണ്ടു മലയാളികളെ കാണാതായി. കൊല്ലം സ്വദേശിയായ സുജിത്തും കണ്ണൂർ സ്വദേശിയായ വിജിഷുമാണ് ഒഴുക്കിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. മസ്കറ്റിൽ നിന്നും 275 കിലോമീറ്റർ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെടുകയാണ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത് തന്നെ.
പൊലീസ് നടത്തിയ തെരച്ചിലിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകിട്ടിയിട്ടുണ്ട്. അൽ റഹ്‍മ ന്യൂന മർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടർന്നു പോരുകയാണ് .കഴിഞ്ഞ ദിവസം പെയ്തു തുടങ്ങിയ കനത്ത മഴ മൂലമുണ്ടായ മണ്ണിടിച്ചൽ ജബൽ അൽ അഖ്ദർ റോഡിലെ ഗതാഗതം തടസ്സപ്പെടുകയുണ്ടായി. അൽ റഹ്‍മ ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ് ചെയ്യുന്നത്.
ഇതിനോടകം തന്നെ മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും വാഹനങ്ങൾ വാദികൾ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
\
https://www.facebook.com/Malayalivartha