കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ എത്തിയാല്‍ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി

കുവൈത്തില്‍ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ എത്തിയാല്‍ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹെന്ന് റിപ്പോര്‍ട്ട്. വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശക്തമായ സന്ദേശം പകരാന്‍ ആരോഗ്യമന്ത്രിയുടെ നടപടി സഹായിക്കുമെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. അമേരിക്കന്‍ മരുന്ന് കമ്ബനിയായ ഫൈസറില്‍ നിന്നുള്ള 10 ലക്ഷം വാക്‌സിനുകള്‍ അടുത്ത മാസത്തോടെ കുവൈത്തിലെത്തിയേക്കും. വാക്‌സിന്റെ പരീക്ഷണഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ഉടനെ മരുന്ന് കുവൈത്തില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഫൈസര്‍ കൂടാതെ മഡോണ, ഓക്‌സ്‌ഫോഡ് തുടങ്ങിയ വാക്‌സിനുകളും ചര്‍ച്ചയിലുണ്ട്.
വാക്‌സിന്‍ എത്തിയാല്‍ അവ വിതരണ ചെയ്യുന്നതടക്കമുള്ള സജ്ജീകരണങ്ങളിലേക്ക് അധികൃതര്‍ കടന്ന് കഴിഞ്ഞു. ജനംസഖ്യ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അധികൃതര്‍ തേടുകയാണ്.താമസക്കാരുടെ പ്രായം ,പൗരത്വം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ , പ്രായമായര്‍, അസുഖബാധിതര്‍ എന്നിവര്‍ക്കാകും വാക്‌സിന്‍ നല്‍കിയേക്കുക.
അതേസമയം വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരേയും നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തിയില്‍ നൂറുശതമാനം ഉറപ്പില്ലാത്തതിനാലാണിത്.
https://www.facebook.com/Malayalivartha