വീണ്ടും പുതിയ നിയമവുമായി യുഎഇ; വീണുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

വീണ്ടും പുതിയ നിയമവുമായി യുഎഇ. വീണുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുപ്പാണ് യുഎഇ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരത്തിൽ കിട്ടുന്ന വസ്തുക്കള്‍ രണ്ടുദിവസത്തിനകം പൊലീസില്‍ ഏല്‍പ്പിക്കണമെന്നാണ് നിയമം.
അതേസമയം കിട്ടുന്ന വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ തടവും പിഴയുമാണ് ശിക്ഷ ഉണ്ടാകുക. മാത്രമല്ല അന്യന്റെ സമ്പത്ത് കൈക്കലാക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.
നിലവിൽ ഫെഡറല്‍ നിയമത്തിന്റെ 454 ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ശിക്ഷ ചുമത്തുക. ജനങ്ങളിൽ നിന്നും വീണുകിട്ടുന്ന വസ്തുക്കള്‍ സ്വന്തം വസ്തുവാണെന്ന രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാൽ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. ഇക്കാര്യം ബോധവല്‍ക്കരിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രോസിക്യൂഷന്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha