കണ്ണീര്‍ക്കാഴ്ചയായി.... വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.... മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.... മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
അബൂദബിയില്‍ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താനാണ് (25) മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു അപകടം നടന്നത്.
ശനിയാഴ്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഇന്നലെ മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റു മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റി്ട്ടുണ്ട്.
അഖില്‍, ഹാദി, സഹല്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുല്‍ത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
https://www.facebook.com/Malayalivartha