നാലിലൊന്ന് ഇന്ത്യക്കാരുടെ മരണകാരണവും ഹൃദ്രോഗം

ഇന്ത്യൻ സ്വദേശികളിൽ ഹൃദയസംബദ്ധമായ അസുഖങ്ങൾ വർധിക്കുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠന റിപ്പോർട്ട് .ഇന്ത്യക്കാരിൽ നാലിൽ ഒരാൾ മരിക്കുന്നത് ഹൃദ്രോഗങ്ങൾ മൂലമാണെന്നും പഠനം വ്യക്തമാക്കി.
ഹൃദ്രോഗങ്ങൾ ചെറുപ്രായത്തിൽ തന്നെ സാധാരണമാവുകയാണെന്നതാണ് അപകടകരമായ മറ്റൊരു വസ്തുത.മാത്രമല്ല ഹൃദയ തകരാറുകളും കൂടുതലായി കാണപ്പെടുന്നതും ഇന്ത്യക്കാരിലാണ്.
യൂറോപ്പ്യൻ സ്വദേശികളേക്കാൾ ഏകദേശം പത്തു വർഷം മുൻപുതന്നെ അതെ പ്രായമുള്ള ഇന്ത്യക്കാർ ഹൃദ്രോഗ ബാധിതരാകുന്നതായി കണ്ടെത്തിയിരുന്നു .ഭക്ഷണ ശീലത്തിലൂടെയും ജീവിത രീതിയിലൂടെയും രോഗം വരാതെ സൂക്ഷിക്കുകയാണ് ഇതിന് പ്രധാന പ്രതിവിധിയെന്ന് കലിവ് ലാൻഡ് എം ഡി ഉമേഷ് എൻ ഖോട് പറഞ്ഞു .
https://www.facebook.com/Malayalivartha