ഖത്തര്‍ പ്രതിസന്ധി :കോഴിക്കോട് വിമാനത്താവളത്തിന് വരുമാനംകൂടി

ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ പ്രഘ്യാപിച്ച ഉപരോധം കോഴിക്കോട് വിമാനത്താവളത്തിന് നേട്ടമായി.ഖത്തറിലേക്കുള്ള ചരക്കുനീക്കം വര്‍ധിച്ചതും മുഴുവന്‍ സമയ സര്‍വിസുകള്‍ ആരംഭിച്ചതും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവുമെല്ലാം വിമാനത്താവളത്തിന്റെ വരുമാനം കൂടാന്‍ കാരണമായി.
ഏപ്രില്‍ മേയ് മാസങ്ങളില്‍ നടത്തിയ ഇന്റെര്‍ണല്‍ ഓഡിറ്റ് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ വളര്‍ച്ചയാണ് ഉണ്ടായത്.ചരക്കുനീക്കത്തിലാണ് റെക്കോഡ് നേട്ടം കൈവന്നിരിക്കുന്നത്.
ഏപ്രില്‍ മേയ് മാസങ്ങളിലായി 1544 മെട്രിക്ക് ടണ്‍ കാര്‍ഗോയാണ് കയറ്റി അയച്ചത് .കഴിഞ്ഞ വര്‍ഷം ഇത് 985 ടണ്‍ ആയിരുന്നു .ഇതോടെ 56.8 ശതമാനംവളര്‍ച്ചയാണ് കോഴിക്കോട് നേടിയിരിക്കുന്നത് .
കൊച്ചിയില്‍ എട്ടു ശതമാനവും തിരുവനന്തപുരത്ത് 5.1 ശതമാനവുമാണ് വളര്‍ച്ച . കോഴിക്കോട്ടുനിന്നുള്ള വിമാന സര്‍വീസുകള്‍ 46.3 ശതമാനമാണ് വര്‍ധിച്ചത് .മുന്‍വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ 1233 അന്താരാഷ്ട്ര സര്‍വീസ് ഉണ്ടായപ്പോള്‍ ഈ വര്‍ഷം 1747 ആയി ഉയര്‍ന്നു.ആഭ്യന്തരമേഖലയില്‍ മുന്‍വര്‍ഷം 299 സര്‍വീസുകള്‍ നടന്നപ്പോള്‍ ഇപ്പോഴത് 344 ആയി ഉയര്‍ന്നു .18.6 ശതമാനം വര്‍ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിലും നേട്ടമുണ്ടായി.കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളില്‍ 187493 പേരാണ് വിമാനത്താവളം ഉപയോഗിച്ചത്. ഈ വര്‍ഷമത് 233257 ആയി ഉയര്‍ന്നു . 24.4 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ നേടിയിരിക്കുന്നത്. കൊച്ചിയില്‍ 5.9 ശതമാനവും തിരുവനന്തപുരത്ത് കേവലം .01 ശതമാനവുമാണ് വളര്‍ച്ച.
ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലും വന്‍ നേട്ടമാണ് കരിപ്പൂരിന്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.1 ശതമാനം വര്‍ധനയാണ് കോഴിക്കോട്ടുണ്ടായത്. തിരുവനന്തപുരത്ത് 18 ശതമാനവും കൊച്ചിയില്‍ 11.3 ശതമാനവും മാത്രമാണ്.
https://www.facebook.com/Malayalivartha