ഇനി മുതല്‍ പത്ത് മിനിറ്റിനകം യു .എ .ഇ വിസ

വിസ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പുതിയ സ്മാര്‍ട്ട് സേവന സംവിധാനത്തിന് യു.എ. ഇ . ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു.ഇ ചാനല്‍സ് വെബ്‌സൈറ്റ് (ECHANNELS .MOI .GOV .AE) വഴി ലഭ്യമാകുന്ന ഈ സേവനം സ്വദേശികള്‍ക്കും താമസ വിസയുള്ള പ്രവാസികള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കും. താമസ വിസയും സന്ദര്‍ശക വിസയും സേവന കേന്ദ്രങ്ങളില്‍ പോകാതെ തന്നെ കൈപ്പറ്റാം എന്നതും നടപടികളിലെ വേഗതയുമാണ് ഇതിന്റെ നേട്ടം.
'സ്മാര്‍ട്ട് സേവനങ്ങള്‍, ദീര്‍ഘവീക്ഷണം' എന്നതിനെ അടിസ്ഥാനമാക്കിയാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയത്തിന്റെ റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.2018ഓടെ വിസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 80 ശതമാനം കുറയുമെന്ന് അബൂദബിയിലെ റെസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹ്മദ് ആല്‍ ദാഹേരി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് മുതല്‍ പത്ത് വരെ മിനിറ്റ് സമയം മതിയെന്നാണ് കണ്ടത്.
അപേക്ഷകന്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ വേഗതയ്ക്ക് അനുസരിച്ചാണ് നടപടിക്രമങ്ങള്‍ക്ക് മാറ്റമുണ്ടാകും ടൈപ്പിങ് സെന്ററുകള്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അഞ്ച് മിനിറ്റിനകം നടപടി പൂര്‍ത്തിയാക്കി വിസ പ്രിന്റ് എടുക്കാനാകുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.കൃത്യവും ശരിയുമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചാല്‍ ചില വിസ അപേക്ഷകളില്‍ അഞ്ച് മിനിറ്റില്‍ കുറവ് സമയം കൊണ്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha