ഉമ്മുല്‍ ഖുവൈനിൽ തട്ടിപ്പ് കേസിൽ തൃശൂർ സ്വദേശിക്ക് ഒരുവർഷം തടവ് ശിക്ഷ

റെസ്റ്റോറന്റ് പാർട്ണർ ഷിപ് വിൽപ്പനക്കുണ്ടെന്നു കാണിച്ച് പത്ര പരസ്യം ചെയ്തു ഇടപാടുകാരെ ക്ഷണിക്കുകയും ഒരേ റെസ്റ്റോറന്റ് വ്യത്യസ്ത വ്യക്തികൾക്ക് വില്പന നടത്തി പണം കൈപറ്റി തട്ടിപ്പു നടത്തുകയും ചെയ്ത കേസിൽ ഉമ്മുൽ ഖുവൈൻ അൽ സലാമയിലെ അൽ അമീൻ റെസ്റ്റോറന്റ് ഉടമ തൃശൂർ സ്വദേശി രായംമരക്കാർ വീട്ടിൽ നൗഷാദിനെ ഉമ്മുൽ ഖുവൈൻ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു.
അൽ ഐനിൽ ജോലി ചെയ്യുന്ന മലപ്പുറം രണ്ടത്താണി സ്വദേശി അഹമ്മദ് കുട്ടി കലോടി എന്നവരുടെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും റെസ്റ്റോറന്റ് പാർട്ണർഷിപ്പിന്റെ പകുതി വിഹിതം വില്പന നടത്തിയ വകയിൽ 129,000 /- ദിർഹം കൈപ്പറ്റുകയും ഒളിവിൽ പോകുകയും ചെയ്ത നൗഷാദിനെ അന്വേഷിച്ചപ്പോളാണ് ഇതേ റെസ്റ്റോറന്റ് മറ്റു പലർക്കും വിറ്റു പണം വാങ്ങി തട്ടിപ്പു നടത്തിയതായി അറിഞ്ഞത്.
ഇതിനെ തുടർന്ന് ഷാർജയിലെ അലി ഇബ്രാഹിം അഡ്വക്കറ്സിലെ നിയമ പ്രതിനിധി ഈസാ അനീസ് മുഖേന നൗഷാദിനെതിരെ വഞ്ചനാ കുറ്റം ചുമത്തി ഉമ്മുൽ ഖുവൈൻ ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയാണുണ്ടായത്.
https://www.facebook.com/Malayalivartha