സൗദി കടകളിലെ വനിതാവത്കരണം മൂന്നാം ഘട്ടം ഒക്ടോബറിൽ

സൗദിയിൽ കടകളിൽ വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വനിതകളുടെ സൗന്ദര്യവര്‍ധക വസ്തുക്കളും വസ്ത്രങ്ങളും വില്‍ക്കുന്ന കടകളില്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ വനിതവത്കരണം വിജയം കണ്ട സാഹചര്യത്തിലാണ് മൂന്നാംഘട്ടം നടപ്പാക്കുന്നത്.
പുതിയ ഹിജ്റ വര്‍ഷം തുടക്കത്തിൽ തന്നെ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന വനിതവത്കരണം ഒരു മാസം വൈകി ഒക്ടോബര്‍ 21 മുതലാണ് നടപ്പാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
കടയുടമകൾക്ക് മുന്നൊരുക്കത്തിന് ഒരു മാസത്തെ വൈകിക്കല്‍ കൂടുതല്‍ അവസരം നല്‍കും. സ്വദേശികളായ യുവതികള്‍ക്കിടയിലുള്ള തൊഴിലില്ലായ്മ കുറക്കാന്‍ പുതിയ തീരുമാനം കാരണമാകുമെന്ന് മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.സ്ത്രീകളുടെ വസ്ത്രശാലകൾ കൂടാതെ അവർ ഉപയോഗിക്കുന്ന മറ്റുവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും മൂന്നാം ഘട്ടത്തിലൂടെ വനിതവത്കരണം നടപ്പാക്കും.
ചെരിപ്പുകള്‍,ബാഗുകള്‍,സുഗന്ധദ്രവ്യം,സോക്സുകള്‍,നിശാവസ്ത്രങ്ങള്‍ വിവാഹ വസ്ത്രങ്ങൾ ,തുടങ്ങിയവ വിൽക്കുന്ന കടകളാണ് ഇക്കൂട്ടത്തിൽപെടുന്നവ. മാതൃ, ശിശു സംരക്ഷണ വസ്തുക്കള്‍, സൗന്ദരവര്‍ധക വസ്തുക്കള്‍ എന്നീ കടകളിലും സ്വദേശി സ്ത്രീകളെ നിയമിക്കും. ഷോപ്പിങ് മാളുകള്‍ക്കകത്തും പുറത്തുമുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കെട്ടിടത്തിലുള്ള സ്ഥാപനങ്ങള്‍ക്കും ഈ ഘട്ടത്തില്‍ നിയമം ബാധകമാണ്.
https://www.facebook.com/Malayalivartha