ഷാര്‍ജയില്‍ മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയ നിലയില്‍

മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി ഡിക്‌സന്റെ മൃതദേഹമാണു ബുധനാഴ്ച ഷാര്‍ജയിലെ അല്‍ഖായയില്‍ പാതിഅഴുകിയ നിലയില്‍ കണ്ടെത്തിയത്. ഡിക്‌സിനെ കാണാനില്ല എന്നു ബന്ധുക്കള്‍ ബുധനാഴ്ച പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിരുന്നു. ബന്ധുക്കള്‍ തന്നെയാണു പാര്‍ക്കു ചെയ്തു കാറിനുള്ളില്‍ നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. തിങ്കാളാഴ്ച രാത്രി 9.48 ന് ഇദ്ദേഹം ഭാര്യയേ വിളിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം ഭാര്യ തിരിച്ചു വിളിച്ചിട്ടും മറുപടി ലഭിച്ചില്ല.
തുടര്‍ന്നു ഓഗസ്റ്റ് ഒന്നിന് ഫോണ്‍ റിങ് ചെയ്തു എങ്കിലും ഉടന്‍ തന്നെ ഓഫ് ആകുകയായിരുന്നു. വീടും അടഞ്ഞ നിലയിലായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. വീടു പൊളിച്ചു പോലീസ് അകത്തു കടന്നു എങ്കിലും ഡിക്‌സനെ അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഡിക്‌സിന്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ ഭാര്യയ്ക്ക് അയര്‍ലെന്‍ഡില്‍ ജോലി കിട്ടുകയും ഡിക്‌സിന്‍ അങ്ങോട്ടു പോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ തിരിച്ചെത്തിയത് ജോലി ഉപേക്ഷിക്കാനായിരുന്നു എന്നു പറയുന്നു.
https://www.facebook.com/Malayalivartha