ഡാലസില്‍ ഫോമാ സ്റ്റ്യൂഡന്‍റ് ഫോറം രൂപീകരിച്ചു.. അമേരിക്കന്‍ മലയാളികളുടെ സാംസ്ക്കരിക സംഘടനാ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന ഒന്നാകും

ഡാലസ്∙ നോര്‍ത്ത് അമേരിക്കന്‍ സാംസ്ക്കാരിക സംഘടനയായ ഫോമയുടെ നേതൃത്വത്തില്‍ സ്റ്റ്യുഡന്‍റ് ഫോറം ഡാലസ് യുടിഡി സര്‍വ്വകലാശാലയില്‍ രൂപീകൃതമായി. ഡാലസ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച ഉദ്ഘടന ചടങ്ങില്‍ ഡോ. എം.വി.പിള്ള, അസോസിയേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, പ്രസിഡന്‍റ് ബിനോയി സെബാസ്റ്റ്യന്‍, സെക്രട്ടറി സാം മത്തായി, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്‍റ് ഹരി നമ്പൂതിരി, സിനി ആര്‍ട്ടിസ്റ്റ് സുചിത്ര മുരളി, ഫോമ ഡാലസ് വുമണ്‍സ് ഫോറം പ്രസിഡന്‍റ് മെഴ്സി സാമുവല്‍, ഒക്ലഹോമ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സാം ജോണ്‍, ഒക്ലഹോമ വുമണ്‍സ് ഫോം പ്രസിഡന്‍റ് ഷേര്‍ലി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റുഡന്‍സ് ഫോറം പ്രസിഡന്‍റ് റോഹിത് മേനോന്‍ ഫോറത്തിന്‍റെ ഭാവി പരിപാടികള്‍ വിശദീകരിച്ചു.
2020 ഫോമാ പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്ന മലയാളി അസോസിയഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ നേതൃത്വം നല്‍കി രൂപീകരിച്ച സ്റ്റ്യുഡന്‍സ് ഫോറം അമേരിക്കന്‍ മലയാളികളുടെ സാംസ്ക്കരിക സംഘടനാ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടും.
വ്യാവസായികം, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള എല്ലാം തലങ്ങളിലും ഇന്നും രണ്ടാം നിരയില്‍ മാത്രം നില്‍ക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഒന്നാം നിരയിലേക്കുള്ള വളര്‍ച്ച അനിവാര്യമായ കാലഘട്ടമാണിതെന്ന് പ്രസിദ്ധ വാഗ്മിയും സഹിത്യനിപുണനും ക്യാന്‍സര്‍ വിദഗ്ദ്ധനുമായ ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു. ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം നേട്ടങ്ങള്‍ക്കു സഹായകമാകും.
ഫോമയോടൊപ്പമുള്ള സ്റ്റുഡന്‍സ് ഫോറത്തിന്‍റെ മുന്നോട്ടുള്ള സഹകരണവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ മലയാളികളുടെ സര്‍വ്വതോന്മുഖമായ വികസങ്ങള്‍ക്കു തുക്കം കുറിക്കുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.
ഇന്‍ഡ്യയിലും അമേരിക്കയിലുമുള്ള ഇന്ത്യൻ വിദ്യാർഥികള്‍ തമ്മിള്‍ വിശാലതലങ്ങളില്‍ ബന്ധപ്പെടുവാനും പരസ്പര സഹായ സഹകരത്തിനുള്ള ഒരു കൈചുണ്ടിയായി പ്രവര്‍ത്തിക്കുവാനും ഫോറത്തിനു കഴിയുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫോറത്തിനു ഡാലസില്‍ തുടക്കം കുറിക്കുകയും ആതിഥേയത്വം നല്‍കുകയും ചെയ്ത അസോസിയേഷന്‍ ഭാരവാഹികളെ ഫോ റീജിയണന്‍ വൈസ് പ്രസിഡന്‍റ് ഹരി നമ്പൂരി അഭിനന്ദിച്ചു. പന്ത്രണ്ട് അംഗ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.
സുധീര്‍ കുമാറിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ശ്രീറാം മുരളി സ്വാഗതവും അശ്വിന്‍ ശ്രീറാം നന്ദിയും പ്രകാശിപ്പിച്ചു. ടോണി കാപ്പന്‍ ആയിരുന്നു അവതാരകന്‍.
https://www.facebook.com/Malayalivartha