സ്വദേശികള്‍ക്ക് അനുവദിക്കപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും..വിദേശികള്‍ക്ക് സ്ഥിരം ഐ ഡിക്ക് മന്ത്രിസഭയുടെ അംഗീകാരം

ദോഹ: രാജ്യത്തെ വിദേശികള്‍ക്ക് നിബന്ധനകളോട് കൂടി സ്ഥിരം ഐഡി അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. ഇതുസംബന്ധിച്ച ബില്ലിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്. പുതിയ നിയമം നടപ്പാവുന്നതോടെ സ്വദേശികള്‍ക്ക് അനുവദിക്കപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ആസ്വദിക്കാനാകും. വിദേശികളെ വിവാഹം ചെയ്ത സ്വദേശികളുടെ മക്കള്‍, രാജ്യത്തിന് വേണ്ടി മികച്ച സേവനം അര്‍പ്പിച്ച വിദേശികള്‍, രാജ്യത്തിന് ആവശ്യമാണെന്ന് ബോധ്യപ്പെട്ട വിദേശികള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലുള്ളവര്ക്കായിരിക്കും സ്ഥിരം ഐഡി നല്‍കുക. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനിയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെയാകും ഐഡി ലഭ്യമാവുക.
വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവക്ക് പുറമെ സ്വന്തമായി ഭൂമി വാങ്ങാനുള്ള അവസരം, സ്പോണ്‍സറില്ലാതെ നിര്‍ണയിക്കപ്പെട്ട വ്യാപാരങ്ങളില്‍ ഏര്‍പ്പെടാനുള്ള അനുമതി തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് സ്ഥിരം ഐഡിയുള്ള ആള് അര്‍ഹനായിരിക്കും. വിദേശികളെ സംബന്ധിച്ചുള്ള നിയമത്തിലെ നിര്‍ണായകമായ മാറ്റമാണിത്. സ്ഥിരം ഐഡി ലഭിക്കുന്നവര്‍ക്ക് ഇതുവരെ സ്വദേശികള്‍ക്ക് മാത്രം ലഭ്യമായിരുന്ന നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha