ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താതെ മസ്കത്ത് ഫെസ്റ്റിവല്‍ ജനുവരി 18ന്

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം ജനുവരി 18ന് ആരംഭിക്കും. ഫെബ്രുവരി പത്തുവരെയാകും മേള. ഇൗ വര്‍ഷത്തെ പോലെ 24 ദിവസം തന്നെയായിരിക്കും ഫെസ്റ്റിവല്‍ നടക്കുക. 2016 വരെ ഒരുമാസമായിരുന്നു ഫെസ്റ്റിവല്‍ നടന്നിരുന്നത്. ഫെസ്റ്റിവല്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാക്കി ചുരുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും മസ്കത്ത് നഗരസഭാ ചെയര്മാന് നേരത്തേ അത് തള്ളിയിരുന്നു. അടുത്ത വര്‍ഷവും വിപുലമായ രീതിയില്‍ തന്നെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് നഗരസഭയിലെ മസ്കറ്റ് ഫെസ്റ്റിവല്‍ ഡിപ്പാര്‍ട്ട്മ വൈസ് ചെയര്മാന് ഹബീബ് അല്‍ സവാവി പറഞ്ഞു.
അമിറാത്ത് പാര്‍ക്കും നസീം ഗാര്‍ഡനും തന്നെയായിരിക്കും പ്രധാന വേദികള്‍. സന്ദര്‍ശകര്‍ക്ക് വിസ്മയമൊരുക്കുന്ന കാഴ്ചകള്‍ രണ്ടിടങ്ങളിലും ഒരുക്കും. ഒമാനി സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളാകും അമിറാത്ത് പാര്‍ക്കില്‍ ഉണ്ടാവുക. വിവിധ സ്വദേശി വിഭവങ്ങളും ആകര്‍ഷണമായിരിക്കും. നസീം ഗാര്‍ഡനില്‍ ഇൗ വര്‍ഷത്തെ പോലെ ഉഷ്ണമേഖലാ മഴക്കാടുകളുടെയും വിവിധയിനങ്ങളില്പെടുന്ന ചെടികളുടെയും പ്രദര്‍ശനം ഒരുക്കും. ചില്‍ഡ്രന്‍സ് തിയറ്റര്‍, വാണിജ്യ പ്രദര്‍ശനം എന്നിവയായിരിക്കും ഉണ്ടാവുക. കുട്ടികള്‍ക്കായി വിവിധ റൈഡുകള്‍ ഉണ്ടാകും. പതിവ് റൈഡുകള്‍ക്ക് പുറമെ പുതുമയുള്ള ഇനങ്ങളും അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുക്കങ്ങളുടെ ഭാഗമായി ഫെസ്റ്റിവലില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികളും പ്രദര്‍ശനങ്ങളും അവതരിപ്പിക്കാന്‍ താല്പര്യമുള്ള കമ്ബനികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മസ്കത്ത് നഗരസഭ അപേക്ഷ ക്ഷണിച്ചു. റൂവിയിലെ നഗരസഭാ ആസ്ഥാനത്ത് സെപ്റ്റംബര്‍ ഒമ്ബത് വരെ ഇതിനായി അപേക്ഷ നല്‍കാം.
https://www.facebook.com/Malayalivartha