ലോകത്തെ ഏറ്റവും ഉയരമുള്ള താമസ കെട്ടിടങ്ങളിലൊന്നായ ദുബൈ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം, താമസക്കാരെയെല്ലാം ഉടനടി ഒഴിപ്പിച്ചു

ദുബൈ: ലോകത്തെ ഏറ്റവും ഉയരമുള്ള താമസ കെട്ടിടങ്ങളിലൊന്നായ ദുബൈ മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 83 നില കെട്ടിടത്തില്‍ തീ പടര്‍ന്നത്. ഉയരത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുള്ള ഈ താമസ സമുച്ചയം ബ്രിട്ടനില്‍ നിന്നുള്ള പ്രവാസികളുടെ ഇഷ്ട കേന്ദ്രമാണ്. 2015 ഫെബ്രുവരിയിലും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി അതിലേറെ ഗുരുതരമാണ് ഇന്നത്തെ തീ പിടിത്തം. ദുബൈ സിവില്‍ ഡിഫന്‍സ് സംഭവ സ്ഥലത്തത്തെി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തി. താമസക്കാരെയെല്ലാം ഉടനടി ഒഴിപ്പിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.
https://www.facebook.com/Malayalivartha