വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകള്‍ പ്രഖ്യാപിച്ചു ; സൗജന്യമായിരുന്ന പല സേവനങ്ങള്‍ക്കും 50 ദീനാര്‍ വരെ ഫീസ് നിര്‍ബന്ധമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകള്‍ പ്രഖ്യാപിച്ചു. നേരത്തേ സൗജന്യമായിരുന്ന പല സേവനങ്ങള്‍ക്കും 50 ദീനാര്‍ വരെ ഫീസ് നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്ക് വര്‍ധന ബാധമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിെന്റ തീരുമാനം.
സ്ഥിരതാമസക്കാരായ വിദേശികളില്‍നിന്നും സന്ദര്‍ശന വിസയിലെത്തുന്നവരില്നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ പരിശോധനാ ഫീസ് ക്ലിനിക്കുകളില്‍ നേരത്തെ ഒരു ദീനാര്‍ ഈടാക്കിയിരുന്നത് രണ്ടു ദീനാര്‍ ആയും ആശുപത്രികളില്‍ രണ്ടു ദീനാര്‍ ആയിരുന്നത് അഞ്ചുദീനാര് ആയും വര്‍ധിക്കും. ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളില്‍ പത്തുദീനാര് ആണ് ഫീസ്. ഇതിനു പുറമെ പ്രാഥമിക ലാബ് ടെസ്റ്റുകള്‍ റെഗുലര്‍ എക്സ് റേ എന്നിവ ഒഴികെ ഉള്ള എല്ലാ സേവനങ്ങള്‍ക്കും പ്രത്യേക ഫീസ് നല്‍കേണ്ടിവരും.
ആശുപത്രിയില്‍ അഡ്മിറ്റാകുന്നവര് ജനറല്‍ വാര്‍ഡിന് ഓരോ ദിവസത്തിനും പത്തു ദീനാര്‍ നല്‍കണം. 30 ദീനാര്‍ ആണ് പ്രതിദിന ഐ.സി.യു ഫീസ്. നിലവില്‍ ഐ.സി.യു ജനറല്‍ വാര്‍ഡ് എന്നിവയില്‍ തികച്ചും സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍ക്കാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സ്വകാര്യ മുറി (പ്രൈവറ്റ് റൂം) ലഭിക്കണമെങ്കില്‍ ഓരോ ദിവസത്തിനും 50 ദീനാര്‍ വീതം നല്‍കുന്നതിന് പുറമെ 200 ദീനാര്‍ കെട്ടിവെക്കുകയും വേണം. മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക് പത്തു ദീനാറും പ്രസവത്തിന് മൂന്നുദിവസത്തെ ആശുപത്രി വാസം ഉള്‍പ്പെടെ അമ്ബതു ദീനാറും നല്‍കണം.
മൂന്നു ദിവസത്തില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമാണെങ്കില്‍ അധികമുള്ള ഓരോ ദിവസത്തിനും 10 ദീനാര്‍ വീതം നല്‍കണം. സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് ക്ലിനിക്കുകളില്‍ 10 ദീനാറും ആശുപത്രികളില്‍ 20 ദീനാറും സ്പെഷല്‍ ഒ.പി ക്ലിനിക്കുകളില്‍ 30 ദീനാറും ആണ് പരിശോധനാഫീസ്. ജനറല്‍ വാര്‍ഡിലെ താമസത്തിന് 150 ദീനാര്‍ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70 വീതം അടക്കുകയും വേണം. 220 ദീനാറാണ് സന്ദര്ശകവിസയിലുള്ളവരുടെ പ്രതിദിന ഐ.സി.യു ഫീസ്. ചികിത്സ സ്വകാര്യ മുറിയിലാണെങ്കില്‍ 130 ദീനാര്‍ പ്രതിദിന വാടകക്ക് പുറമെ 300 ദീനാര്‍ കെട്ടിവെക്കുകയും വേണം. ശസ്ത്രക്രിയകള്‍ മേജര്‍ ആണെങ്കില്‍ 500 ദീനാര്‍ നല്‍കേണ്ടി വരും. മീഡിയം റിസ്ക് വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ 300 ദീനാര്‍, മൈനര്‍ ആണെങ്കില്‍ 250 ദീനാര്‍ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകുക.
സ്ഥിര താമസക്കാരായ വിദേശികള്‍
•ഹെല്‍ത്ത് സെന്ററുകളില്‍ പരിശോധനക്ക് : രണ്ടു ദീനാര്‍
•കാഷ്വാലിറ്റിയിലെ പരിശോധന : 5 ദീനാര്‍
•ഒ.പി വിഭാഗത്തില്‍ കാണിക്കുന്നതിന് : 10 ദീനാര്‍
•ഒരു ദിവസം
സാധാരണ വാര്‍ഡില്‍
താമസിക്കുന്നതിന് : 10 ദീനാര്‍
•ഒരു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ താമസിക്കുന്നതിന് : 30 ദീനാര്‍
•ഒരു ദിവസം സ്പെഷല്‍ റൂമില്‍ താമസിക്കുന്നതിന് : 50 ദീനാര്‍
•സ്പെഷല്‍ റൂമിെന്റ സെക്യൂരിറ്റി ഫീസ് : 200
ദീനാര്‍
•പ്രസവ ആശുപത്രിയിലെ പരിശോധന ഫീസ് :
10 ദീനാര്‍
•സാധാരണ പ്രസവം : 50 ദീനാര്‍
ഹൃദയ ശസ്ത്രക്രിയയുടെ ഭാഗമായി വാള്‍വിലെ
അടഞ്ഞ ഭാഗം നിര്‍ണയിക്കുന്നതിന് : 90 ദീനാര്‍
സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കടുത്ത നിരക്കുകള്‍
ഹെല്‍ത്ത് സെന്ററുകളിലെ പരിശോധന: 10 ദീനാര്‍
•സര്‍ക്കാര്‍ ആശുപത്രിലെ അത്യാഹിത വിഭാഗത്തില്‍ കാണിക്കുന്നതിന്: 20 ദീനാര്‍
•ഒ.പി വിഭാഗത്തിലെ പരിശോധനക്ക്: 30 ദീനാര്‍
•ഒരു ദിവസം ജനറല്‍ വാര്‍ഡിലെ താമസത്തിന് :
70 ദീനാര്‍
•തീവ്രപരിചരണ വിഭാഗത്തി ല്‍ ഒരു ദിവസം താമസിക്കുന്നതിന്: 220 ദീനാര്‍
•സ്പെഷല്‍ റൂമില്‍ ഒരു ദിവസം താമസിക്കുന്നതിന്: 130 ദീനാര്‍
•ജനറല്‍ റൂമിലെ ഇന്‍ഷുറന്‍സ് ഫീസ് : 150 ദീനാര്‍
•സ്പെഷല്‍ റൂം സെക്യൂരിറ്റി: 300 ദീനാര്‍
ഹൃദയ ശസ്ത്രക്രിയ
ഹൃദയ വാള്വിെന്റ അടഞ്ഞ ഭാഗം നിര്‍ണയിക്കുന്നതിന്: 700 ദീനാര്‍
•വാള്‍വിലെ അടഞ്ഞ ഭാഗം നീക്കുന്നതിന്: 1000 ദീനാര്‍
•ശസ്ത്രക്രിയ കൂടാതെയുള്ള വാള്‍വ് മാറ്റത്തിന് : 4500 ദീനാര്‍
രക്തധമനി വെച്ചുപിടിപ്പിക്കുന്നതിന്: 3000 ദീനാര്‍
•അവയവങ്ങള്‍ തുന്നിച്ചേര്‍ത്ത് പിടിപ്പിക്കുന്നതിന്: 2500 ദീനാര്‍
ശസ്ത്രക്രിയ നിരക്കുകള്‍
മേജര്‍ ഓപറേഷന് : 500 ദീനാര്‍
•മിഡില്‍ ഓപറേഷന് : 300 ദീനാര്‍
•മൈനര്‍ ഓപറേഷന് : 250 ദീനാര്‍
•പ്രത്യേക പരിഗണന വേണ്ട ശസ്ത്രക്രിയ: 600 ദീനാര്‍
•മൂത്രക്കല്ല് നീക്കുന്ന ഓപറേഷന് : 150 ദീനാര്‍
•സാധാരണ മുറിവുകളില്‍
നടത്തുന്ന ശസ്ത്രക്രിയ: 100 ദീനാര്‍
പ്രസവത്തിന് െചലവേറും
പ്രസവ ആശുപത്രിയില്‍ ഒരു പ്രാവശ്യം കാണിക്കുന്നതിന്:
30 ദീനാര്‍
•സാധാരണ പ്രസവത്തിന് : 400 ദീനാര്‍
https://www.facebook.com/Malayalivartha