Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കോഴിക്കോട്ടുള്ള ഈ അമ്മയ്ക്ക് ഒരേ ഒരു ആഗ്രഹമേയുള്ളു; മകനൊന്നു കെട്ടിക്കാണണം

05 AUGUST 2017 10:21 AM IST
മലയാളി വാര്‍ത്ത

അമ്മയുടെ രോഗാവസ്ഥയുടെ പേരിൽ 112 പെണ്ണുകാണൽ ഒരു ചടങ്ങായപ്പോൾ...ദുഃഖത്തോടെയും അതിലുപരി അഭിമാനത്തോടെയും എഴുതിയ കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ഒരു പ്രവാസി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു... ഇതു വായിക്കാതെ പോവരുതെ കുറച്ചു ദു:ഖത്തോടെയും അതിലുപരി അഭിമാനത്തോടെയും ആണ് ഞാൻ ഈ എഴുതുന്നത്.

എന്റെ പേര് സുബീഷ് കോഴിക്കോട് എലത്തൂർ എന്ന സ്ഥലത്ത് താമസിക്കുന്നു കുവൈറ്റിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഇത് ഞാനും അമ്മയും വെക്കേഷൻ കഴിഞ്ഞു പോവുന്ന ദിവസം ചുമ്മാതെ ഒന്ന് എടുത്ത സെൽഫി ആണ്. (ഫോട്ടോ എഡിറ്റിങ്ങ് ആണ് കാരണം രണ്ട് പേരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ട്) ഇനി എന്റെ കുടുംബത്തെ കുറിച്ചു, അച്ഛൻ 3 വർഷം മുമ്പ് ക്യാൻസർ ബാധിച്ചു മരിച്ചു. പിന്നെ ഉള്ളത് 2 മൂത്ത ഏട്ടൻമാരും അവരുടെ ഭാര്യമാരും രണ്ട് പേർക്കും ഈരണ്ട് മക്കളും അടങ്ങിയതാണ് എന്റെ കുടുംബം.

ഇനി എന്റെ അമ്മയെ കുറിച്ചു പറയാം….. 16 വർഷം മുമ്പ് അമ്മയുടെ വലതു കാലിന് ബാധിച്ച ഒരു രോഗമായിരുന്നു ”മന്ത് ”എന്നത് ഒരുപാട് ചികിൽസിച്ചു ഇപ്പോഴും ചികിൽസിക്കുന്നു പക്ഷേ ഒരു മാറ്റവും ഇല്ല. ഡോക്ടർ മാർ പറയുന്നത് ഈ രോഗം മാറത്തില്ലാ എന്നാണ്. രോഗം ഇതാണെന്ന് അറിഞ്ഞിട്ടും ഒരു മകൾ ഇല്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം അമ്മയെ പോലെ ആണ് എല്ലാ കാര്യങ്ങളും ഏട്ടത്തിയമ്മമാർ നോക്കുന്നത്.

ഇനി ഞാൻ എന്നെ പറ്റി പറയാം 31 വയസ്സായ അവിവാഹിതനായ ഞാൻ ഏഴാം (7) വർഷ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നു. ഓരോ വെക്കേഷൻ വരുമ്പോഴും ഒരുപാട് പ്രതീക്ഷയോടെ പെണ്ണ് കാണൽ ചടങ്ങിനു പോവാറുണ്ട്. ഹിന്ദു ആചാര പ്രകാരമുള്ള ജാതകം ( നശിച്ചത്) നോക്കി ശരിയാവുന്ന ആലോചനകൾ എന്റെ വീട്ടുകാർ പെൺ വീട്ടുക്കാർക്ക് വിവരം കൊടുത്ത് അവരുടെ കുടുംബം ചെക്കൻ എങ്ങനയാ കുടുംബം എങ്ങനയാ എന്നൊക്കെ അറിയാൻ വേണ്ടി അന്വേഷണത്തിന് വരുക എന്നത് പതിവാണ്.

അങ്ങനെ ഞങ്ങളുടെ നാട്ടിൽ വരുക ആണെങ്കിൽ നാട്ടിൽ ഉള്ള ചില കല്യാണ മുടക്കികൾക്ക് ( നാറികൾക്ക് ) പറയുവാൻ ആകെ ഉള്ള ഒരു കാരണം ആണ് എന്റെ അമ്മയുടെ കാലിന്റെ ”മന്ത്” എന്ന രോഗം. അങ്ങനെ കുറെ ആലോചനകൾ മുടങ്ങി. പെണ്ണ് കാണൽ എന്നത് ഒരു മടി ആയി മാറി. ഏകദേശം 110 പെണ്ണിനെ ഞാൻ പോയി കണ്ടിട്ടുണ്ടാവും (12 വർഷം മുമ്പ് എന്റെ ഏട്ടൻമാരുടെ കല്യാണം നടക്കുന്ന സമയത്ത് നാട്ടിലെ ചിലർ ഇതും പറഞ്ഞ് ചെന്നിരുന്നു. എന്നാൽ അവർക്ക് ഇതിന്റെ സത്യാവസ്ത അറിയാമായിരുന്നു )

ഇനി ഞാനെന്നു പറയട്ടെ വിവാഹം കഴിഞ്ഞില്ലാ എന്നത് അല്ല എന്റെ ടെൻഷൻ കുടുംബക്കാരുടെ നിർബന്ധത്തിൽ പോയി കാണുന്ന ആലോചനകൾ (അമ്മയുടെ രോഗം കാരണം ആണ്) മുടങ്ങുന്നത് അമ്മക്ക് ഉണ്ടാകുന്ന സങ്കടം ആലോചിക്കുമ്പോൾ ആണ് എനിക്ക് ഒരു സമാധാനവും ഇല്ലാത്തത്. അമ്മയെ മാറ്റി നിർത്തി എനിക്കെരു കല്യാണം വേണ്ടതാനും.

എല്ലാവരെ പോലെയും എന്റെ അമ്മ എനിക്ക് ജീവനാണ്. ഒരു രോഗം പിടിപ്പെട്ട് എന്ന് കരുതി മാറ്റി നിർത്താൻ മാത്രം ദുഷ്ടൻ അല്ല ഞാൻ. ഇതെല്ലാം അറിഞ്ഞു എന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു പെണ്ണിനു വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്. മനുഷ്യത്വ മുള്ള ഏതെരു കുടുംബത്തിൽ നിന്നും അതിന് ജാതിയോ മതമോ പണമോ എന്ന വ്യത്യാസം ഇല്ലാതെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

ഈ രോഗം എന്നത് ആർക്കും എപ്പോഴും വരാവുന്നതാണ് ഒരു രോഗി ആയാൽ ഉള്ള അവസ്ഥ ഈ കല്യാണ മുടക്കികൾക്ക് അറിയില്ലല്ലോ…. കല്യാണ മുടക്കികളെ നിങ്ങൾ നിങ്ങൾക്ക് കഴിയുന്നത് വരെ മുടക്ക്.. എനിക്ക് ജീവൻ ഉള്ള കാലം വരെ എന്റെ അമ്മ കൂടെ തന്നെ ഉണ്ടാവും…എനിക്കൊരു പ്രാർത്ഥന ഉള്ളൂ ഇതു പോലെ രോഗം ആർക്കും വരാതിരിക്കട്ടെ..
എന്ന്
സുബീഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 minutes ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (10 minutes ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (16 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (28 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (48 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (5 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends