പ്രവാസി സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിച്ച് ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനുള്ള തയാറെടുപ്പില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍

പ്രവാസി സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിച്ച് ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇതിന്റെ ഭാഗമായി മക്കയിലെ ഹജ്ജ് മിഷന്‍ ഓഫീസില്‍ വളണ്ടിയര്‍ ഗ്രൂപ്പുകളുടെ നേതാക്കളുടെയും ഹജ്ജ് മിഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേര്‍ന്നു.
മക്ക ഹജ്ജ് മിഷന്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ കോണ്‍സുര്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും വളണ്ടിയര്‍ ഗ്രൂപ്പ് ലീഡര്‍മാരും ഹജ്ജ് മിഷന്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ നിര്‍വഹിച്ച പ്രവര്‍ത്ത ഞങ്ങളെ കോണ്‍സല്‍ ജനറല്‍ അഭിനന്ദിച്ചു. മലയാളി സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.
ഹജ്ജ് മിഷന്റെ ഹറം ട്രാക് ഫോഴ്സ് , അസീസ്സിയ ട്രാന്‍സ്പോസര്‍ട്ടഷന്‍ തുടങ്ങി എല്ലാ വകുപ്പുകളിലും ഖാദിമുല്‍ ഹുജ്ജജുമാരോടൊപ്പം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ഹാജിമാര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് തന്നെ കൈമാറും. ഇത് ആക്ടിവേഷന്‍ ചെയ്യാന്‍ വിരല്‍ അടയാളം നല്‍കണം. ഇതിനു പ്രതേക വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തും. മുഴുസമയം ലഭ്യമാവുന്ന ഓരോ ഗ്രൂപ്പിലെയും 2 വീതം വോളണ്ടിയര്‍മാരെ ചേര്‍ത്ത് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപ്പപ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഹജ്ജ് മിഷനുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തില്‍ അധികം വളണ്ടിയര്‍മാര്‍ക്ക് ഹജ്ജ് മിഷന്‍ ബാഡ്ജുകള്‍ നല്‍കിയിട്ടുണ്ട്. ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ഐ പി ഡബ്ലിയു എഫ്, കെ എം സി സി , തനിമ, ഫ്രറ്റേര്‍ണിറ്റി ഫോറം, വിഖായ, ആര്‍എസ്,സി എന്നീ വളണ്ടിയര്‍ ഗ്രൂപ്പുകളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha