ഇന്ത്യക്കാരുമായി നാലാമത്തെ വിമാനവും പുറപ്പെട്ടു...! യുക്രെൈനിൽ നിന്ന് 198 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക്, ദൗത്യത്തിന്റെ ഭാഗമായി ഇന്ന് അയച്ചത് രണ്ട് വിമാനങ്ങൾ...

ഉക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ഓപറേഷൻ ഗംഗ എന്ന ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി അയച്ചുവെന്ന് കേന്ദ്ര മന്ത്രി ഡോ.എസ്.ജയശങ്കർ അറിയിച്ചു. യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു.
റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നുമാണ് എയര്‍ഇന്ത്യയുടെ വിമാനം യാത്ര ആരംഭിച്ചത്. വിമാനത്തില്‍ 198 യാത്രക്കാരുണ്ട്. ഡല്‍ഹിയിലാണ് വിമാനം എത്തുക. ഓപറേഷൻ ഗംഗയുടെ ഭാഗമായി നേരത്തെ മൂന്ന് വിമാനങ്ങൾ ഇന്ത്യക്കാരേയും കൊണ്ട് ഡൽഹിയിൽ എത്തിയിരുന്നു.
ഇന്ന് രാവിലെ യുക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തിയത്. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍. 240 പേര് യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും.ഇന്ന് പുലര്‍ച്ചെയാണ് യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയത്.
റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ ഉള്‍പ്പെടെ 251 ഇന്ത്യക്കാര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നത്. മലയാളികൾ ഉൾപ്പെടെ 500 ലേറെ പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചു. ഇതിനു പുറമേയാണ് ഇന്ന് ബുക്കാറസ്റ്റിലേക്ക് രണ്ട് വിമാനങ്ങൾ കൂടി അയച്ചത്.
റഷ്യ യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് പരമാവധി വേഗത്തിൽ ഒഴിപ്പിക്കുന്നത്. സുരക്ഷിതരായി എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.എന്നാൽ റഷ്യൻ അതിർത്തികൾ തുറന്നാൽ മാത്രമേ കൂടുതൽ പേരെ എത്തിക്കാൻ കഴിയു എന്നാണ് യുക്രൈനിൽ കുടുങ്ങിയവർ പറയുന്നത്.
https://www.facebook.com/Malayalivartha