ഫിറ കുവൈറ്റ് -നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ ഹെൽപ്പ് ഡെസ്ക്

പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് പദ്ധതിയായ "നോർക്ക കെയർ" പദ്ധതിയിൽ ചേരുവാൻ താല്പര്യപ്പെടു ന്നവർക്ക് ഫിറ കുവൈറ്റ് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്. കേരളസർക്കാരിന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോർക്ക ഐ ഡി കാർഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോർക്ക ഐ ഡി കാർഡ് ഉള്ള, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ താൽപര്യപ്പെടുന്ന പ്രാഥമിക അപേക്ഷക / അപേക്ഷകൻ, നോർക്ക ID കാർഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്പോര്ട്ട് / ജനനസർട്ടിഫിക്കറ്റ് / മറ്റു അനുവദനീയമായ രേഖകളിൽ ഏതെങ്കിലുമൊന്ന്)രേഖകൾ നേരിട്ടോ/ഇമെയിൽ വഴിയോ കൈമാറാവുന്നതാണ്. നോർക്ക റൂട്സിന്റെ നോർക്ക ഐ ഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, ഐ ഡി കാർഡ് മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും ഹെൽപ്പ് ഡെസ്കുമായി എത്രെയും പെട്ടെന്ന് ബന്ധപ്പെട്ട് ഐ ഡി കാർഡ് സാധുവാക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
+965 60671045,+91 6282713637,+965 41105354 വാട്ട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫിറ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
https://www.facebook.com/Malayalivartha