ആകെ ചിലവ് 200 ദിര്‍ഹം...! യുഎഇയില്‍ ഇനി ഹൃസ്വകാല വിസ ഓണ്‍ലൈന്‍ വഴി നീട്ടാം

യു.എ.ഇയില്‍ ഇനി ഹൃസ്വകാല വിസ ഓണ്‍ലൈന്‍ വഴി നീട്ടാം. സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി 60 ദിവസം വരെ നീട്ടാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡൻ്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 60 ദിവസം കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കേണ്ടിവരും. സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ ഫോമിന് 50 ദിര്‍ഹം, ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് ദിര്‍ഹം 50 എന്നിവയുള്‍പ്പെടെ വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 200 ദിര്‍ഹമാണ്.
വിസ നീട്ടുന്ന അപേക്ഷകൻ്റെ പാസ്‌പോര്‍ട്ട് മൂന്ന് മാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കുക, അപേക്ഷിക്കുമ്പോള്‍ രാജ്യത്തിന് പുറത്തായിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. നടപടി ക്രമങ്ങള്‍ക്കായി നല്‍കുന്ന രേഖകള്‍ അപൂര്‍ണമാണെങ്കില്‍ 30 ദിവസത്തിനകം അപേക്ഷ നിരസിക്കപ്പെടും. ഈ മാതൃകയില്‍ ടൂറിസ്റ്റ് വിസകളും ഓണ്‍ലൈന്‍ വഴി നീട്ടാം.
48 മണിക്കൂറാണ് ഇതിനുള്ള നടപടിക്രമങ്ങളുടെ സമയം. സന്ദര്‍ശക വിസകള്‍ രണ്ട് മാസം വരെയാണ് പരമാവധി നീട്ടാനാകു. ഐ സി പി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും വിസ നിശ്ചിത ദിവസത്തേക്ക് പുതുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.യു.എ.ഇയിൽ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
100 ദിർഹമാണ് വിസക്ക് വർധിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് ഐ.ഡി, സന്ദർശക വിസ, റെസിഡന്‍റ് വിസ എന്നിക്കെല്ലാം നിരക്ക് വർധനവ് ബാധകമാണ്. ഇതോടെ, 270 ദിർഹമായിരുന്ന എമിറേറ്റ്സ് ഐ.ഡി നിരക്ക് 370 ദിർഹമായി ഉയർന്നു. ഒരു മാസത്തെ സന്ദർശക വിസ നിരക്കും 270 ദിർഹമിൽ നിന്ന് 370 ദിർഹമായി. ദുബൈ എമിറേറ്റിൽ നിരക്ക് വർധനയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.
സന്ദർശക വിസ യു.എ.ഇയിൽ നിന്ന് തന്നെ പുതുക്കാൻ കഴിയില്ലെന്ന നിബന്ധന പുനരാരംഭിച്ചതിന് പിന്നാലെയാണ് വിസ നിരക്ക് വർധിപ്പിച്ചത്. ഇതോടെ, പ്രവാസികളുടെ വിസ ചെലവേറും. ഒമാനിലേക്ക് ബസ്മാർഗം യാത്ര ചെയ്ത് എക്സിറ്റടിച്ച് പുതിയ വിസയുമായി തിരിച്ചെത്തുന്ന സംവിധാനം നിലച്ചതോടെ വിമാനത്തിലാണ് പ്രവാസികൾ ഒമാനിലും മറ്റ് രാജ്യങ്ങളും വിസ പുതുക്കാൻ പോകുന്നത്. 90 ദിവസ വിസ നിർത്തലാക്കിയതും പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു.
അടുത്തിടെ വിസാ ഫൈൻ 50 ദിർഹമായി ഏകീകരിച്ചിരുന്നു. ഇതുവഴി സന്ദർശക വിസക്കാരുടെ ഫൈൻ നിത്യവും 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറഞ്ഞെങ്കിലും താമസ വിസക്കാരുടേത് 25 ദിർഹമിൽ നിന്ന് 50 ദിർഹമായി ഉയർന്നു.
https://www.facebook.com/Malayalivartha