Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും; ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു:- 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും...

17 JULY 2024 04:15 PM IST
മലയാളി വാര്‍ത്ത

ഒമാനിൽ അടുത്ത വർഷം മുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും. കാരണം സ്വദേശിവത്കരണം ശക്തമാക്കുകയാണ് ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പ്രദേശമാണ് ജിസിസി. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും മലയാളികള്‍ നിരവധിയാണ്. മിക്കവരും സാധാരണ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രൊഫഷണല്‍ ജോലി ചെയ്യുന്നവരും കുറവല്ല. സമീപകാലത്ത് ജിസിസി രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവച്ചത്. പിന്നാലെ യുഎഇയും കുവൈത്തുമെല്ലാം ശ്രമം തുടങ്ങി. ഇതിനു പിന്നാലെയാണ് ഒമാനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നത്. ഒമാന്‍ മന്ത്രി കഴിഞ്ഞ ദിവസം സ്വദേശിവല്‍ക്കരണം സംബന്ധിച്ച് വിശദീകരിച്ച കാര്യങ്ങള്‍ പ്രവാസികൾ അറിയേണ്ടത് തന്നെയാണ്.

 

 

ജിസിസി രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പുതിയ അവസരങ്ങള്‍ പ്രവാസികള്‍ക്ക് മുമ്പില്‍ സൃഷ്ടിക്കപ്പെടുകയുമില്ല. അടുത്ത വര്‍ഷം മുതല്‍ 2027 വരെയുള്ള കാലയളവില്‍ വിവിധ മേഖലകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റാണ് ഒമാന്റെ തീരുമാനം. 2025 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷമാണ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കാലയളവ്. ഓരോ വര്‍ഷവും സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ട തോത് നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവലോകനം ചെയ്യും.

തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഒമാന്‍ വിഷന്‍ 2040 എന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിലേക്ക് വേഗത്തില്‍ അടുക്കുന്നതിനാണ് തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം. ഗതാഗത, ലോജിസ്റ്റിക് രംഗത്ത് ഈ വര്‍ഷം 20 ശതമാനം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് 31 ശതമാനവും.

 

 

പ്രൊഫഷണല്‍ ജോലികള്‍ പൂര്‍ണമായി സ്വദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വദേശികള്‍ക്ക് ജോലി പരിശീലനം നല്‍കുക, വിദഗ്ധ ജോലിക്ക് വേണ്ടി അവരെ പ്രാപ്തരാക്കുക തുടങ്ങിയ പദ്ധതിയും ആലോചനയിലുണ്ട്. സ്വദേശികളെ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധതിയൊരുക്കും. സ്വദേശികള്‍ കൂടുതല്‍ പേര്‍ തൊഴില്‍രംഗത്ത് എത്തുന്നതോടെ പ്രവാസികള്‍ക്ക് ജോലി സാധ്യത കുറയും

ലോജിസ്റ്റിക്, കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, .്ട്രാന്‍സ്‌പോര്‍ട്ട്,  രംഗങ്ങളില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ മാറ്റി സ്വദേശികളെ നിയമിക്കും. 2025ല്‍ ഈ രംഗത്ത് 50 ശതമാനം വരെ സ്വദേശികള്‍ക്കാകും ജോലി ലഭ്യമാക്കുക. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 100 ശതമാനത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളിലും സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി വരുന്നതിനാല്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ഒമാനിലെ തൊഴില്‍രംഗത്ത് നേരിടുക.

 

 

2040ഓടെ ഈ മേഖലകളിലെ പ്രഫഷനല്‍ ജോലികള്‍ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി മേഖലകളിലായി നിരവധി പ്രവാസികളാണ് തൊഴിലെടുക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടി സ്വദേശിവത്കരണം ബാധകമാകുന്നതിനാല്‍ വിദശികളെ സാരമായി ബാധിക്കും. ഈ മേഖലയില്‍ തുറക്കപ്പെടുന്ന പുതിയ തൊഴില്‍ അവസരങ്ങള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാകുന്നതും പ്രവാസികളുടെ രാജ്യത്തേക്കുള്ള ഒഴുക്കിനെയും ബാധിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ തൊഴില്‍ വിപണിയില്‍ അത് പ്രതിഫലിച്ചു തുടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (50 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (8 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (8 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (10 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (10 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (10 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (16 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (16 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (16 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (16 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends