Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്; വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ്...


ഭൂകമ്പ സാധ്യത ഏറ്റവുമധികമുള്ള മേഖലയാണ് ഹിമാലയം...വിനാശം വിതച്ച ഒട്ടേറെ ഭൂകമ്പങ്ങളുടെ ചരിത്രമുള്ള ഹിമാലയത്തിൽ, രണ്ടു വലിയ ഭൂകമ്പങ്ങൾക്ക് സാധ്യതയെന്ന് പഠനം...മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിലിൽ 8.8 തീവ്രതയുള്ള ഭൂകമ്പങ്ങൾ..

യുഎഇ ഗവൺമെന്റിന് ഷെയ്ഖ് ഹംദാൻ മുതൽക്കൂട്ട്; ഇനി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും...

15 JULY 2024 04:45 PM IST
മലയാളി വാര്‍ത്ത

ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ യു.എ.ഇ. പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി നിയമിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫെഡറൽ സർക്കാരിൽ ഇതുൾപ്പെടെ വ്യാപകമായ മാറ്റങ്ങൾപ്രഖ്യാപിച്ചത്. ജനപ്രിയ നേതാവായ ഷെയ്ഖ് ഹംദാനെ ജനങ്ങളും ഏറെ സ്നേഹിക്കുന്നു. യുഎഇ ഗവൺമെന്റിന് അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കുമെന്നും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുമെന്നും വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ പോസ്റ്റ് ചെയ്തു.

2008 മുതല്‍ ദുബായ് കിരീടവകാശിയാണ് ശൈഖ് ഹംദാന്‍. അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശൈഖ് ഹംദാന്റെ ഓരോ പോസ്റ്റും വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ 16.4 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വ്യക്തിയാണ് 41കാരനായ ഹംദാന്‍. ശൈഖ് ഹംദാന്റെ പുതിയ പദവി തന്നെയാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രിയായതോടെ വിദേശരാജ്യങ്ങളുമായുള്ള നിര്‍ണായക ചര്‍ച്ചകളില്‍ ശൈഖ് ഹംദാന്‍ ഭാഗമാകേണ്ടി വരും. യമന്‍, ഇറാന്‍ രാജ്യങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ അതിര്‍ത്തി വിഷയത്തില്‍ നിലനില്‍ക്കെയാണ് ശൈഖ് ഹംദാന്റെ നിയമനം എന്നതും എടുത്തു പറയണം.

യുഎഇയുടെ ഉപപ്രധാനമന്ത്രിമാരില്‍ ഒരാള്‍ കൂടിയാണ് ഇനി ശൈഖ് ഹംദാന്‍. സോഷ്യല്‍ മീഡിയയില്‍ ഫസ്സ എന്ന പേരില്‍ അറിയപ്പെടുന്ന ഹംദാന്റെ ജനകീയ ഇടപെടലുകള്‍ യുഎഇ യുവജനങ്ങള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. കുടുംബ ചിത്രവും ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പങ്കുവച്ചിരുന്നു. ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ ഉപപ്രധാനമന്ത്രിയായും നിയമിച്ചിട്ടുണ്ട്. അദ്ദേഹം വിദേശകാര്യമന്ത്രിയുമാണ്. ശൈഖ് സായിദിന്റെയും ശൈഖ് റാഷിദിന്റെയും പാത പിന്തുടര്‍ന്ന് ജനങ്ങളെ സേവിക്കുമെന്ന് ഹംദാന്‍ വ്യക്തമാക്കി. യുഎഇയുടെ പതാക അത്യുന്നതങ്ങളില്‍ പാറിക്കളിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വികസനത്തിനും മികച്ച ഭാവിക്കും വേണ്ടി ആത്മര്‍ഥതയോടെ പ്രവര്‍ത്തിക്കും. വിജയവും മാര്‍ഗദര്‍ശനവും നല്‍കേണമേ അല്ലാഹ്- എന്നായിരുന്നു ശൈഖ് ഹംദാന്റെ കുറിപ്പ്.

 

 


വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെയും ഉപപ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, നൂതന സാങ്കേതിക വിദ്യ വകുപ്പ് സഹ മന്ത്രിയായിരുന്ന സാറ അല്‍ അമീരിയയാണ് വിദ്യാഭ്യാസ മന്ത്രി. മാനവ വിഭവ ശേഷി, സ്വദേശിവക്ത്കരണ മന്ത്രി ഡോ അബ്ദുര്‍റഹ്‌മാന്‍ അല്‍ അവാറിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പിന്റെ അധിക ചുമതല നല്‍കി. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹൂലാണ് കായിക മന്ത്രി. സംരംഭകത്വ വകുപ്പിന്റെ സഹ മന്ത്രിയായി ആലിയ അബ്ദുല്ല അല്‍ മസ്‌റൂയിയെ നിയമിച്ചു. പൊതു, സ്വകാര്യ മേഖലയിലെ അനുഭവ സമ്പത്തുള്ള ആലിയയുടെ സേവനം ഇമറാത്തികള്‍ക്ക് സാമ്പത്തികമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാവുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ഉൾപ്പെടുത്തി വിദ്യാഭ്യാസ, മനുഷ്യവിഭവശേഷി കൗൺസിൽ രൂപവത്കരിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിയാലോചനകൾക്കുശേഷമാണ് മാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ചത്.

 

 

മന്ത്രിസഭ പുനസംഘടനക്കൊപ്പം ഹ്യൂമണ്‍ റിസോഴ്‌സ് കൗണ്‍സിലും വിപുലീകരിച്ചു. കമ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയത്തെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എല്ലാ മാറ്റങ്ങളും അദ്ദേഹം അംഗീകരിച്ചതായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു. വിവിധ മേഖലകളിലെ നേതൃത്വവും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ ശക്തമാക്കുന്നതിന് അധിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (1 hour ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (1 hour ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (1 hour ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (1 hour ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (2 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (2 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (3 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (3 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (5 hours ago)

സംസ്ഥാനത്ത് ഒരു മെഡിക്കല്‍ കോളേജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് ആദ്യമായി  (5 hours ago)

എഎംആര്‍ അവബോധ വാരം 2025: നവംബര്‍ 18 മുതല്‍ 24 വരെ  (5 hours ago)

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട 19കാരൻ കുത്തേറ്റ് മരിച്ചു  (5 hours ago)

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ആക്രമണം  (5 hours ago)

മണ്ഡലകാലം; കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ ഓടിക്കുന്നത് 450 ബസുകൾ  (5 hours ago)

ജൂഡ് ആൻ്റെണി ജോസഫ് - വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം , ചിത്രീകരണം ആരംഭിച്ചു.  (5 hours ago)

Malayali Vartha Recommends