പ്രത്യേക അറിയിപ്പ്, പാട്ടെഴുത്തുകാരൻ ചന്ദ്ര ബോസിന്റെ കയ്യിൽ നിന്നും ഓസ്കാർ വാങ്ങുക വഴി തെലുങ്ക് സിനിമാ സാഹിത്യത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത കീരവാണിയെ പ്രശംസിച്ചുള്ള പോസ്റ്റ് ഒരു വാഴക്കുല വെട്ടുന്ന ലാഘവത്തോടെ ഞങ്ങളുടെ ഡോക്ടർ വെട്ടി; പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ഇംഗിളീഷ് സാഹിത്യത്തിൽ ഗവേഷണം ചെയ്ത് ഡോകടറേറ്റ് നേടിയ യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്താ ജറോമിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇംഗ്ലീഷിലായിരുന്നു ആ പോസ്റ്റ്. RRR സിനിമയിലെ ഗാനത്തിന് ഓസ്കാർ നേടിയ എംഎം കീരവാിക്ക് ആശംസ അറിയിച്ചുകൊണ്ടായരുന്നു പോസ്റ്റ് . ആ തെറ്റുകൾ ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം തന്നെ ആ ഫേസ്ബുക്ക് പോസ്റ്റ് ചിന്ത ജെറോം ഡിലീറ്റ് ആക്കി . ആ വിവരം പണിക്കർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ശ്രീജിത്ത് പണിക്കറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപമിങ്ങനെ :
പ്രത്യേക അറിയിപ്പ്. പാട്ടെഴുത്തുകാരൻ ചന്ദ്ര ബോസിന്റെ കയ്യിൽ നിന്നും ഓസ്കാർ വാങ്ങുക വഴി തെലുങ്ക് സിനിമാ സാഹിത്യത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത കീരവാണിയെ പ്രശംസിച്ചുള്ള പോസ്റ്റ് ഒരു വാഴക്കുല വെട്ടുന്ന ലാഘവത്തോടെ ഞങ്ങളുടെ ഡോക്ടർ തന്റെ ഫേസൂക്കിൽ നിന്നും വെട്ടിയിരിക്കുകയാണ് സൂർത്തുക്കളേ... എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞദിവസം ശ്രീജിത്ത് പണിക്കർ ചിന്താ ജെറോമിനെ വിമർശിച്ചിരുന്നു.ചിന്ത പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം ഉന്നയിച്ചത് . ചിന്ത ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇംഗ്ലീഷ് ഫേസ്ബുക്ക് പോസ്റ്റിന്റെ തർജ്ജമയാണ് ശ്രീജിത്ത് പണിക്കർ പങ്കുവെച്ചത്. അത് ഇങ്ങനെയായിരുന്നു : ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്തയുടെ ഡോക്ടറേറ്റ്.
“RRR സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.” എനിക്കൊരു സർവകലാശാല ഉണ്ടായിരുന്നെങ്കിൽ ഞാനും ഒരു ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചേനേ എന്നും ശ്രീജിത്ത് പണിക്കർ വിമർശിക്കുന്നു. എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ വിമർശനം.
https://www.facebook.com/Malayalivartha