Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...

05 MARCH 2026 05:41 PM IST
മലയാളി വാര്‍ത്ത

മെനയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് 2025 സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം കൈവരിച്ച സാഹചര്യത്തിൽ ഓഹരിയുടമകൾക്കായി 301 കോടി രൂപ (12 കോടി ദിർഹം) ലാഭവിഹിതം (ഡിവിഡന്റ്) നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. ഒരു സാധാരണ ഓഹരിക്ക് ഏകദേശം 50 പൈസ (0.02 ദിർഹം) വീതമാകും ലഭിക്കുക. ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം. കഴിഞ്ഞ വർഷം ബുർജീൽ ഹോൾഡിങ്‌സ് അറ്റാദായത്തിൽ 39.5 ശതമാനം വളർച്ച രേഖപ്പെടുത്തി 1,261 കോടിയിലധികം രൂപ (50.3 കോടി ദിർഹം) കരസ്ഥമാക്കിയിരുന്നു. സങ്കീർണ്ണമായ ചികിത്സാ രീതികൾക്കും സ്പെഷ്യലൈസ്ഡ് സെന്ററുകൾക്കും നൽകിയ മുൻഗണനയാണ് ഈ വൻ കുതിപ്പിന് പിന്നിലെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 2025-ൽ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 9.5 ശതമാനം വർധിച്ച് 13,760 കോടി രൂപയിൽ (548.6 കോടി ദിർഹം) എത്തി. കഴിഞ്ഞ വർഷം 70 ലക്ഷത്തിലധികം രോഗികളാണ് ബുർജീലിന്റെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത്.


പ്രവർത്തന മികവിലും വലിയ മുന്നേറ്റമാണ് ഗ്രൂപ്പ് കാഴ്ച വെച്ചത്. പലിശക്കും നികുതിക്കും മുൻപുള്ള ലാഭം (EBITDA) 19.9 ശതമാനം വർധിച്ച് 2,734 കോടി രൂപയായി (108.9 കോടി ദിർഹം) ഉയർന്നു. ജീവനക്കാരുടെ വിന്യാസം, സംഭരണം, മറ്റ് ചിലവുകൾ എന്നിവയിൽ വരുത്തിയ അച്ചടക്കമുള്ള നിയന്ത്രണങ്ങൾ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിച്ചു. യുഎഇയിലും സൗദി അറേബ്യയിലുമായി ആശുപത്രി ശൃംഖലകളും അത്യാധുനിക സർജറി സെന്ററുകളും വ്യാപിപ്പിക്കുന്നതിലൂടെ വരും വർഷങ്ങളിലും സുസ്ഥിരമായ വളർച്ച നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (40 minutes ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (52 minutes ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (53 minutes ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (1 hour ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (1 hour ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (1 hour ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (1 hour ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (1 hour ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (1 hour ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (2 hours ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (2 hours ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (2 hours ago)

സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!  (2 hours ago)

കൊല്ലത്ത് ഡ്രൈവറായി ജീവിതം; ബിഹാറിൽ കൊലപാതകക്കേസുകളിൽ പ്രതി! 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പിടിയിൽ  (2 hours ago)

രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്...  (3 hours ago)

Malayali Vartha Recommends