Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മനുഷ്യാവകാശ പ്രവർത്തകരോടും വനിതാവകാശ പ്രവർത്തകരോടും മൃദു സമീപനം സ്വീകരിച്ച പത്ത് ജഡ്ജിമാർക്ക്, സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്; മരണശിക്ഷ വരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റമെന്ന് സൗദി അറേബ്യ

27 MARCH 2023 06:15 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് സ്വദേശികളെക്കൂടാതെ നാല് മലയാളികളും, യു.പി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ് സംഘാംഗങ്ങൾ. ഇവരെ അബഹയിൽ നിന്നും ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ച് ജിദ്ദയിൽ നിന്നും സൗദി എയർലെൻസ് വിമാനം വഴി ഡൽഹിയിലേക്കാണ് കയറ്റി അയച്ചത്.

സൗദിയിൽ പൊതുവെ നിലനിൽക്കുന്നത് കർശന നിയമ വ്യവസ്ഥ ആണ് .. അത് തെറ്റിക്കുന്നത് സ്വദേശിയാണെങ്കിലും പ്രവാസിയാണെങ്കിലും ശിക്ഷ ഉറപ്പ് തന്നെ ..സൗദിയെ സംബന്ധിച്ചിടത്തോളം നാട് കടത്തുന്നത് ശിക്ഷയല്ല, രക്ഷപ്പെടുത്തലാണ് .. കാരണം യാതൊരു ദാക്ഷിണ്യവുമില്ലാതെ വധ ഷൈസ്ഖ വിധിക്കുന്ന രാജ്യമാണ് സൗദി . നിയമത്തിന്റെ മുന്നിൽ വലിപ്പ ചെറുപ്പമില്ല എന്നതും സൗദിയുടെ പ്രത്യേകതയാണ്

മനുഷ്യാവകാശ പ്രവർത്തകരോടും വനിതാവകാശ പ്രവർത്തകരോടും മൃദു സമീപനം സ്വീകരിച്ച പത്ത് ജഡ്ജിമാർക്ക്, സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജ്യ സുരക്ഷ ഉൾപ്പെടുന്ന കേസുകളിൽ കൂടുതൽ മയമുള്ള സമീപനം സ്വീകരിച്ചു എന്ന് അവർ സമ്മതിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. മരണശിക്ഷ വരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റമായാണ് ഇതിനെ സൗദി അറേബ്യ പരിഗണിക്കുന്നത്.

ശിക്ഷ വിധിക്കപ്പെട്ടവരിൽ ഒരാളായ അബ്ദുള്ള ബിൻ ഖാലീദ് അൽ ലുഹൈദൻ, തന്റെ കോടതിയിൽ 2020 ഡിസംബറിൽ ഹാജരാക്കപ്പെട്ട പ്രമുഖ വനിതാവകാശ പ്രവർത്തക ലവ്ജെയിൻ അൽ ഹാത്ലോലിനെ രണ്ടുമാസക്കാലത്തോളം സ്വതന്ത്രയായി വിഹരിക്കാൻ അനുവദിച്ചു എന്നാണ് ഒരു കേസ്. മേഗൻ മെർക്കലിനൊപ്പം വൺ വേൾഡ് വേദി പങ്കിട്ടിട്ടുള്ള ലവ്ജെയിൻ രണ്ടര വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങുകയുണ്ടായി.

സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശം നൽകുന്നതിനുള്ള സമരത്തിന്റെ പേരിലായിരുന്നു ഇവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിൽ മൃദു സമീപനം സ്വീകരിച്ച ജഡ്ജിമാരെ മാറ്റി തന്നോട് കൂറുള്ളവരെ സൽമാൻ രാജകുമാരൻ നിയമിക്കുകയാണെന്ന് ഡെമോക്രസി ഫോർ ദി അരബ് വേൾഡ് നൗ (ഡോൺ) എന്ന സംഘടന ആരോപിക്കുന്നു.

പുതിയ ജഡ്ജിമാർ, സാമൂഹ്യ പ്രവർത്തകരും, സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരത്തിൽ ഉള്ളവരും ഉൾപ്പെട്ട പല കേസുകളും പുനപരിശോധിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കരണവും കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനയാണ് ഡോൺ.

പുതിയതായി നിയമിക്കപ്പെട്ട ജഡ്ജിമാരിൽ ഒരാൾ ഇതിനോടകം തന്നെ സമൂഹ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ കേസ് പുനപരിശോധിച്ച് ശിക്ഷ വർദ്ധിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ പ്രചരണങ്ങൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന, പരിഷ്‌കരണ വാദികളുടെ പോസ്റ്റുകൾ റീട്വീറ്റ് ചെയ്ത് രാജ്യത്ത് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് എട്ടു വർഷം ശിക്ഷ ലഭിച്ച, ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർത്ഥിനി സൽമ അൽ ഷെഹാദിന്റെ ശിക്ഷ 34 വർഷമായി വർദ്ധിപ്പിച്ചിരുന്നു.

സൗദി അറേബ്യയിൽ ഒഴിവുകാലം ആഘൊഷിക്കാൻ എത്തിയപ്പോഴായിരുന്നു 2021 ൽ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. 2700 ഫോളോവേഴ്സ് ഉള്ള ട്വീറ്റർ അക്കൗണ്ടിലൂടെ ഇവർ സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനും വേണ്ടി ശബ്ദം ഉയർത്തിയിരുന്നു. സമാനമായ രീതിയിൽ ഭരണകർത്താക്കൾക്കെതിരെ ട്വിറ്റർ ഉപയോഗിച്ചതിന് അഞ്ചു കുട്ടികളുടെ അമ്മയും 40 കാരിയുമായ നൗറ അൽ ഖതാനിയുടെ ശിക്ഷ 13 വർഷത്തിൽ നിന്നും 45 വർഷമായും ഉയർത്തിയിരുന്നു.

ഇപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട പത്ത് ജഡ്ജിമാരിൽ ആറുപേർ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള പ്രത്യെക ക്രിമിനൽ കോടതിയിലെ ജഡ്ജിമാരാണ്. മറ്റ് നാലുപേർ രാജ്യത്തെ പരമോന്നത കോടതിയായ ഹൈക്കോടതിയിലേയും. ഇവരെ 2022 ൽ അറസ്റ്റ് ചെയ്തെന്നും അവരുമായി ബന്ധപ്പെടാനോ അവർക്ക് നിയമോപദേശം നൽകാനോ അനുവദിക്കുന്നില്ല എന്നും ഡോൺ പറയുന്നു.

2022 മാർച്ചിൽ ഒരൊറ്റ ദിവസം കൊണ്ട് 81 പേർക്ക് വധ ശിക്ഷ നടപ്പിലാക്കി വിവാദത്തിലായ സംഭവത്തിൽ,ം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് അടക്കം നിരവധിപേർക്ക് വധ ശിക്ഷ വിധിച്ച അബ്ദുളസീസ് ബിൻ മെദവി അൽ ജാബറും ഇപ്പോൾ വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends