Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ

20 FEBRUARY 2026 09:50 PM IST
മലയാളി വാര്‍ത്ത


യുഎഇയിൽ വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കമായതോടെ വിശ്വാസികൾ ആത്മീയമായ ദിനചര്യകളിലേക്ക് കടന്നു കഴിഞ്ഞു. ഫെബ്രുവരി 18-ന് വ്രതം ആരംഭിച്ചതോടെ നഗരങ്ങളിൽ റമസാൻ ശാന്തത നിറയുമ്പോഴും പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി ദിനങ്ങളെക്കുറിച്ചറിയാനാണ്.

അവധി എത്ര ദിവസം?
യുഎഇ പൊതുഅവധി കലണ്ടർ പ്രകാരം ശവ്വാൽ 1 മുതൽ 3 വരെയാണ് പെരുന്നാൾ അവധി. ഇപ്രാവശ്യം ഇത് മാർച്ച് 20 മുതൽ 22 വരെയാകാനാണ് സാധ്യത. എന്നാൽ മാർച്ച് 18ന് (റമസാൻ 29) ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ചാകും ഔദ്യോഗിക പ്രഖ്യാപനം.

 



നാല് ദിവസത്തെ അവധി: മാർച്ച് 18ന് ചന്ദ്രക്കല ദൃശ്യമായാൽ വ്യാഴാഴ്ച (മാർച്ച് 19) പെരുന്നാൾ ആരംഭിക്കും. അങ്ങനെയാണെങ്കിൽ ഞായറാഴ്ച വരെയുള്ള നാല് ദിവസം താമസക്കാർക്ക് അവധി ലഭിക്കും.

മൂന്ന് ദിവസത്തെ അവധി: ഇനി ചന്ദ്രക്കല ദൃശ്യമാകാതെ വരികയും റമസാൻ 30 പൂർത്തിയാവുകയും ചെയ്താൽ, പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) തുടങ്ങും. അപ്പോൾ വെള്ളി മുതൽ ഞായർ വരെ മൂന്ന് ദിവസമായിരിക്കും അവധി.

അവധി നീട്ടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു 'ബുദ്ധിപരമായ' വഴിയും മുന്നിലുണ്ട്. മാർച്ച് 16 തിങ്കൾ മുതൽ 19 വ്യാഴം വരെ വാർഷിക അവധി എടുത്താൽ, തൊട്ടുമുൻപത്തെ വാരാന്ത്യം (മാർച്ച് 14, 15) ഉൾപ്പെടെ മൊത്തം 9 ദിവസത്തെ നീണ്ട അവധി ആഘോഷിക്കാൻ സാധിക്കും. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത് വലിയൊരു അവസരമാണ്. മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്നതിന് മുൻപേ ബുക്ക് ചെയ്യുന്ന തിരക്കിലുമാണ്.

പെരുന്നാളിന് ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും വിപണികൾ ഇപ്പോൾത്തന്നെ സജീവം. തുന്നൽ കടകളിൽ പെരുന്നാൾ വസ്ത്രങ്ങൾക്കുള്ള ഓർഡറുകൾ എടുത്തു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പെരുന്നാൾ വരവേൽക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (9 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (52 minutes ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (55 minutes ago)

പുതിയ ടെണ്ടർ വിളിച്ചു  (1 hour ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 hour ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (2 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (2 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (2 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (2 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (2 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends