Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്


സ്വര്‍ണവിവാദ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം...


കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....

ഇനിയെല്ലാം ‍ഞൊടിയി‌ടയിൽ, ദുബൈ വിമാനത്താവളത്തിൽ പ്രവാസി കുടുംബങ്ങളെ കാത്തിരിക്കുന്നത്, കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി അധികൃതർ...!

26 MAY 2023 09:34 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന . കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ എന്നു വേണ്ട യാത്രക്കാർക്ക് പ്രയോജനകരമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അതുപോലെ പുതിയ സേവനങ്ങൾ മികച്ചതെന്ന് തോന്നിയാൽ ഇത് മറ്റ് ടെർ മിനലുകളിലേക്ക് വ്യാപിപ്പിക്കുകയാണ് പതിവ്. അത്തരത്തിൽ ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അധികൃതര്‍. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തേക്കും കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംവിധാനം വിജയമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുളളില്‍ എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തും ഇത്തരം കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ട് നിയന്ത്രണത്തില്‍ സജീവമായി പങ്കെടുക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ, കുട്ടി യാത്രക്കാര്‍ക്ക് മികച്ചതും അവിസ്മരണീയവുമായ യാത്ര മതിപ്പ് സൃഷ്ടിക്കാന്‍ ദുബായ് എമിഗ്രേഷന്‍ ലക്ഷ്യമിടുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു .ഇത്തരത്തില്‍ കുട്ടികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മനസിലായതായും അതിനാലാണ് നടപടിയെന്നും ദുബായ് എമിഗ്രേഷന്‍ ഹാപ്പിനസ് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു.

സേവനം എളുപ്പമാക്കാനായി കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്‌പോര്‍ട്ട് ഓഫീസര്‍മാരും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ദുബായിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനം ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിന്റെ അറൈവല്‍ ഭാഗത്ത് കഴിഞ്ഞ മാസമാണ് സ്ഥാപിച്ചത്. 4 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക.

അതേസമയം ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം. ഇത് തികച്ചും പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ്.

അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...  (12 minutes ago)

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...  (17 minutes ago)

 പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി....  (25 minutes ago)

ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം...  (47 minutes ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

സ്വർണ വിലയിൽ മാറ്റമില്ല  (1 hour ago)

പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്  (1 hour ago)

കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ...  (1 hour ago)

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി  (2 hours ago)

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!  (2 hours ago)

കോലി പുറത്ത്....ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  (2 hours ago)

ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി  (2 hours ago)

പാലക്കാട് വളഞ്ഞ് നാളെ രാഹുലിന്റെ അറസ്റ്റ്..! ബഹ്‌റൈനിൽ നിന്ന് മുഖ്യന്റെ നീക്കം..ലക്ഷ്യം ദേ ഇത്  (2 hours ago)

എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ  (2 hours ago)

Malayali Vartha Recommends