കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം, തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കി
കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ മിനാ അഹമ്മദി റിഫൈനറിയിലെ യൂണിറ്റ് 35ലാണ് അപകടമുണ്ടായത്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കി. റിഫൈനറി പ്രവര്‍ത്തനങ്ങളെയും എണ്ണ കയറ്റുമതിയെയും അപകടം ബാധിച്ചിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാംഗങ്ങളെയും തൊഴിലാളികളെയും കെ.എൻ.പി.സി വക്താവ് ഗാനിം അല്‍ ഒതൈബി അഭിനന്ദിച്ചു.
അതേസമയം കഴിഞ്ഞ മാസവും അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമാഇല്‍ വിലായത്തില്‍ വാണിജ്യ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു പേർക്ക് പരിക്കേറ്റിരുന്നു. തീപിടിത്തമുണ്ടായ ഉടന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി അതിവേഗം തീയണച്ചു. കെട്ടിടത്തിലുണ്ടായിരുന്ന മുഴുവനാളുകളേയും രക്ഷാ പ്രവര്‍ത്തകര്‍ ഒഴിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha