ഭാഗ്യം കേറി വരുന്ന രഹസ്യം പാവം പയ്യന് അറിഞ്ഞില്ല...
പ്രശസ്ത നടന് അടൂര്‍ഭാസി പാടി അഭിനയിച്ചു പ്രസിദ്ധമായ ലോട്ടറി ടിക്കറ്റ് എന്ന ചിത്രത്തിലെ ഗാനത്തിലെ ഒരു വരിയാണത്. ലോട്ടറി എടുത്ത് ഭാഗ്യദേവത അനുഗ്രഹിച്ച ഒരു പയ്യന്റെ അവസ്ഥ പറയുന്ന പ്രസ്തുത വരിയ്ക്കുശേഷം അവന് പിന്നെ എന്താണു സംഭവിച്ചതെന്നു കൂടി പറയുന്നുണ്ട്. അമ്പിളി പോലൊരു പെണ്ണും കെട്ടി, ഇമ്പാലായില് നടപ്പൂ... ഇന്നവന് ഇമ്പാലായില് നടപ്പൂ എന്നിങ്ങനെ പോകുന്നു ആ ഗാനം.
ഇമ്പാലാ കാറില്‍ കയറി സഞ്ചരിക്കാനുള്ള ഭാഗ്യമാണ് അവന് വില കൊടുത്തു വാങ്ങുന്നതെന്ന് ലോട്ടറി ടിക്കറ്റെടുത്തപ്പോള്‍ അവനറിഞ്ഞിരുന്നില്ലെന്നാണ് ആദ്യം പറയുന്നത്.
അതു പോലൊരു കഥയാണ് അമേരിക്കയിലെ മാസച്യൂസെറ്റ്സിലെ ജോമെല്‍ പനീസ എന്ന യുവാവിന്റേതും. പനീസ 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മെഗാ മില്ല്യന്‍ ലോട്ടറി ടിക്കറ്റെടുത്തത് 2016 ജനുവരി 13-നാണ്. അത് ഭദ്രമായി ഒരു കവറിനുള്ളിലിട്ട് തന്റെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട,് താനൊരു ലോട്ടറി ടിക്കറ്റെടുത്തിരുന്നു എന്ന കാര്യം തന്നെ പനീസ മറന്നു പോയി.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് 2016 എന്ന വര്‍ഷം തന്നെ കടന്നു പോയി. അങ്ങനെയിരിക്കെയാണ് മഞ്ഞു വീഴ്ച കഴിഞ്ഞ ഒരു ദിവസം ഓഫീസും പരിസരവുമൊക്കെ ആകെപ്പാടെയൊന്നു അടുക്കിപ്പെറുക്കി വൃത്തിയാക്കാമെന്നു തോന്നിയത്. ആ വൃത്തിയാക്കലിനിടെയാണ് പണ്ട് സൂക്ഷിച്ചു വച്ചിരുന്ന ലോട്ടറി ടിക്കറ്റ് കൈയ്യില്‍ തടഞ്ഞത്.
അപ്പോഴാണ് അടുത്തിടെ ജനുവരി 9-ന്, ഇപ്രകാരം 10 ലക്ഷം ഡോളറിന്റെ ലോട്ടറി സമ്മാനം കൈപ്പറ്റാന്‍ ഇതുവരെ ആളെത്തിയിട്ടില്ലെന്നും വന്ന് ആ സമ്മാനം കൈപ്പറ്റാന്‍ നല്‍കിയിരുന്ന ഒരു വര്‍ഷത്തെ സമയപരിധി തീരാന്‍ ഏതാനും കൂടിയേ ബാക്കിയുള്ളുവെന്നും വാര്‍ത്തയില്‍ പറഞ്ഞ കാര്യം പനീസയുടെ ഓര്‍മ്മയിലെത്തിയത്. അങ്ങനെയാണ് ഉടന്‍തന്നെ ഓറിഗണ്‍ ലോട്ടറി ഓഫീസുമായി ബന്ധപ്പെട്ട് തന്റെ നമ്പറുകള്‍ പരിശോധിച്ചു നോക്കിയത്. തന്റെ നമ്പറിനു തന്നെയാണ് 10 ലക്ഷം ഡോളര്‍ ലഭിച്ചതെന്നറിഞ്ഞ പനീസ ഞെട്ടിയത് മറ്റൊരു വിവരം കൂടി ശ്രദ്ധിച്ചപ്പോഴാണ്. ആ സമ്മാനം കൈപ്പറ്റാനായി അനുവദിച്ചിരുന്ന സമയപരിധി കഴിയാന്‍ പിന്നീട് എട്ടു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ!
ഓഫീസ് വൃത്തിയാക്കല്‍ ഒരു ഒരാഴ്ച കൂടി കഴിഞ്ഞിട്ടു മതി എന്നെങ്ങാനും വിചാരിച്ചിരുന്നെങ്കില്‍... ആ ലോട്ടറി ടിക്കറ്റ് കൈയ്യിലെത്തുമ്പോഴേയ്ക്കും സമ്മാനം കൈപ്പറ്റാനുള്ള സമയപരിധി കഴിഞ്ഞു പോയിട്ടുണ്ടാവുമായിരുന്നു. ലോട്ടറി ടിക്കറ്റ് എടുത്ത് ഫലപ്രഖ്യാപനം നടന്നു കഴിഞ്ഞിട്ടും സമ്മാനം കൈപ്പറ്റാന്‍ ആള് എത്താത്തതിനാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആളെത്തിയാല്‍ സമ്മാനം നല്‍കാമെന്ന് ലോട്ടറി വകുപ്പിനു പ്രഖ്യാപിക്കാന്‍ തോന്നിയതും ആ തീയതി കഴിയാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ലോട്ടറി കണ്ണില്‍പ്പെടാന്‍ ഇടയായതുമെല്ലാം വല്ലാത്ത യാദൃശ്ചികത തന്നെ. അയാള്‍ ലക്ഷപ്രഭുആകാനുള്ള മുഹൂര്‍ത്തം ഇപ്പോഴായിരുന്നുവെന്നതായിരിക്കും സത്യം. എല്ലാത്തിനും ഒരു സമയമുണ്ടു ദാസാ എന്നു പറയുന്നത് എത്ര ശരിയാണല്ലേ?
https://www.facebook.com/Malayalivartha