Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം...മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം...മുഖ്യമന്ത്രി ഇന്തോനേഷ്യയിലും...മാൻഡ്രേക്ക് എഫക്ട്...ഒരു ഡസനിലധികം പേരെ കാണാതായി...

13 MAY 2024 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട് . ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തിനൊപ്പം അഗ്നിപർവ്വതത്തിന്റെ തണുത്ത ലാവയും പടർന്നു പ്രവഹിക്കുകയായിരുന്നു.ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ ഒഴുകുന്ന അഗ്നിപർവ്വത പദാർത്ഥങ്ങളുടെയും ഉരുളൻ കല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ദുരന്തകാരണം.

 

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10:30 ന് (15:30 ജിഎംടി) പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ പ്രകൃതി ദുരന്തമുണ്ടായതായി സർക്കാർ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 37 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. നൂറിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായതായി ദേശീയ ദുരന്തനിവാരണ ഏജൻസി വെളിപ്പെടുത്തി.കഴിഞ്ഞയാഴ്ച സൗത്ത് സുലവേസിയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്ന് 15 പേർ മരിച്ചിരുന്നു.സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതവും ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ സജീവമായ 130 അഗ്നിപർവ്വതങ്ങളിലൊന്നുമായ മറാപ്പി പർവതത്തിൽ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ താഴേക്ക് ഒഴുകിയത്.

2,885 മീറ്റർ (9,465 അടി) ഉയരമുള്ള മറാപ്പി അഗ്നിപർവതം ഡിസംബറിൽ പൊട്ടിത്തെറിക്കുകയും 3,000 മീറ്റർ (9,800 അടി) ആകാശത്തേക്ക് ചാരപ്പുക തുപ്പുകയും ചെയ്തിരുന്നു. വാരാന്ത്യത്തിൽ ഉണ്ടായ അപ്രതീക്ഷിതമായ സ്‌ഫോടനത്തിൽ പർവതത്തിൽ കുടുങ്ങിയ 23 പർവതാരോഹകർ കൊല്ലപ്പെട്ടു.രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ട് ഇരിക്കുകയാണ് . നമ്മുടെ മുഖ്യമന്ത്രി എവിടെയാണോ എന്തോ..?ഔദ്യോഗിക യാത്ര ആയതിനാൽ എവിടെയാണ് എന്താണ് എന്നതിനെ കുറിച്ച് കൃത്യമായി ഒരു വിവരവുമില്ല. മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അറിയിക്കാതെയാണ് മുഖ്യമന്ത്രി രാജ്യം വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി കുറച്ചുദിവസത്തേക്ക് ഓഫീസില്‍ ഉണ്ടായിരിക്കില്ലെന്നു മാത്രമാണ് സ്റ്റാഫംഗങ്ങളെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കുകയോ ഗവര്‍ണറെ അറിയിക്കുകയോ ചെയ്തിട്ടില്ല. യാത്രയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കാതെയാണ് ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെയുള്ള മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സഞ്ചാരം.

 

മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമകനും യാത്ര തിരിക്കുന്നതിനു മുന്‍പുതന്നെ മകളും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും രാജ്യം വിട്ടിരുന്നു. വിനോദ സഞ്ചാരത്തിനാണത്രേ മുഖ്യമന്ത്രിയുടെ സകുടുംബയാത്ര. . കേരളം കൊടുംചൂടില്‍ വെന്തുരുകുകയും, അത് സഹിക്കാനാവാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിനോദം തേടി മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്.മുഖ്യമന്ത്രി സംസ്ഥാനം വിടുമ്പോൾ ഗവർണറെ അറിയിക്കണമെന്നത് നിയമമാണ്. തനിക്ക് പകരം ആർക്കാണ് ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചിരിക്കണം. ഇതാണ് പതിറ്റാണ്ടുകളായുള്ള സംസ്ഥാനത്തിന്റെ ശീലം. മൂന്നു ദിവസം സ്ഥലത്തില്ലെങ്കിൽ പോലും ഗവർണറെ രേഖാമൂലം അറിയിച്ചിരുന്ന മുഖ്യമന്ത്രിമാരുണ്ട്. എന്നാൽ പിണറായിക്ക് ഇത്തരം നിയമങ്ങളെന്നും ബാധകമല്ല. തന്റെ രീതി തനിക്ക് മാത്രം സ്വന്തംഎന്ന നിലയിലാണ് പിണറായിയുടെ നീക്കങ്ങൾ.സി പി എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിക്കുമൊന്നും ഇക്കാര്യത്തിൽ ഒരു അഭിപ്രായവുമില്ല.

 

ഉണ്ടെങ്കിൽ പിണറായിക്ക് ചുക്കാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് ചെണ്ടകൊട്ടി അറിയിക്കേണ്ടതുണ്ടോ എന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ചോദിക്കുന്നത്. ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അതിനുള്ള സംവിധാനവുമുണ്ട്. ജനങ്ങള്‍ തങ്ങളെ ഭരിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള ഭരണാധികാരിയാണല്ലോ മുഖ്യമന്ത്രി. ജനങ്ങള്‍ക്കും ഭരണാധികാരിക്കുമിടയില്‍ സുതാര്യത വേണം. നിയമം ഇത് നിഷ്‌കര്‍ഷിക്കുന്നുമുണ്ട്. നിയമം അനുസരിക്കാന്‍ പിണറായി വിജയന്‍തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണകാര്യങ്ങളുടെ നേതൃത്വം ആര് വഹിക്കും എന്ന പ്രശ്‌നമുണ്ട്. മുഖ്യമന്ത്രിമാര്‍ വിദേശയാത്ര നടത്തുമ്പോള്‍ പകരക്കാരന് ചുമതല നല്‍കുന്നത് പതിവ് രീതിയാണ്. . ഇതിനെക്കാള്‍ ഗുരുതരമായ പ്രശ്‌നം മറ്റൊന്നാണ്.

മുഖ്യമന്ത്രിയുടേത് സ്വകാര്യ സന്ദര്‍ശനമായതിനാല്‍ അത് ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്? നികുതിപ്പണം ഉപയോഗിച്ചാണോ യാത്ര നടത്തുന്നതെന്ന് വ്യക്തമാവേണ്ടതില്ലേ? സ്വകാര്യ വ്യക്തിയാണ് പണം ചെലവാക്കുന്നതെങ്കില്‍ അത് വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യങ്ങൾ എല്ലാം ഉയരുകയാണ്. സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച, ഉഷ്ണതരംഗം, സാമ്പത്തികപ്രതിസന്ധി എന്നിവ നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രിയും കുടുംബവും വിദേശത്ത് ഉല്ലാസയാത്രയില്‍. തെരഞ്ഞെടുത്തുവിട്ട ജനങ്ങളെ പത്രക്കുറിപ്പിലൂടെ പോലും അറിയിക്കാതെ നടത്തിയ യാത്ര ഏറെ ദുരൂഹമാണ്. ഔദ്യോഗികയാത്രയല്ലെന്ന് സി.പി.എം ആവര്‍ത്തിക്കുമ്പോള്‍ ഇതിനൊക്കെ ആരാണ് പണംമുടക്കുന്നത് എന്ന ചോദ്യതോതട് ഇടത് കണ്‍വീനര്‍ ഇപി ജയരാജനും സംഘവും കൊഞ്ഞനംകുത്തി കാണിക്കുന്നു.

 

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരൊന്നും ഇത്തരത്തില്‍ യാത്ര നടത്തിയിട്ടില്ല. സംസ്ഥാനത്ത് എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ ഇടപെടുന്നതിന് ആര്‍ക്കും ചുമതല കൈമാറിയതുമില്ല.വളരെ നിരുത്തരവാദപരമായ സമീപനമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് അതുകൊണ്ടാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി സംസ്ഥാന ഭരണത്തെ നാഥനില്ലാ കളരിയാക്കിയ ശേഷമാണ് ഉലകംചുറ്റും വാലിബനായി പോയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് അടിയന്തരകാര്യങ്ങളില്‍ മാത്രമേ ഇടപെടാനാകൂ എന്നും അതിന് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉ്‌ണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് ന്യായീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends