പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
അവസാന ഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ വോട്ടെടുപ്പ്. പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ വാരാണസിയില്‍ 45 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ഷോയും നടത്തി. ഗംഗയില്‍ കുളിച്ചുവന്ന് മാളവ്യ ചൗര്യയില്‍ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ ഹാരമണിയിച്ച ശേഷമായിരുന്നു മാളവ്യ ചൗര മുതല്‍ ശ്രീ കാശി വിശ്വനാഥ് ധാം വരെ നീണ്ട റോഡ്‌ഷോ.
സന്ത് രവിദാസ് ഗേറ്റ്, അസ്സി, ശിവാല, സോനാര്‍പുര, ജംഗമ്പാടി, ഗൊഡൗലിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ കാണാന്‍ വീഥിക്ക് രണ്ടുവശത്തും നൂറുകണക്കിന് ആളുകള്‍ എത്തിയിട്ടുണ്ടായിരുന്നു. യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. റോഡ്‌ഷോയില്‍ വിവിധ ഇടങ്ങളില്‍ മറാത്തി, ഗുജറാത്തി, ബംഗാളി, മഹേശ്വരി, മാര്‍വാരി, തമിഴ്, പഞ്ചാബി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ശംഖ് മുഴക്കി മോദിയെ സ്വീകരിക്കുകയും ചെയ്തു. റോഡ് ഷോയ്ക്കു ശേഷം മോദി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൂജകളില്‍ പങ്കെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























