Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

13 MAY 2024 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി. ജബാലിയയിൽ ഇന്നലെയുണ്ടായ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നു.ഗാസയിലെ ഏറ്റവും പഴക്കമേറിയ അഭയാർഥി ക്യാംപുകളിലൊന്നായ ജബാലിയയിൽ ഒരുലക്ഷത്തോളം പേർ താമസിക്കുന്നു. ഹമാസ് വീണ്ടും ഇവിടെ സംഘം ചേരുന്നുവെന്നാരോപിച്ചാണു ആക്രമണം. കഴിഞ്ഞ ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ഇതുവരെ 35,034 പലസ്തീൻകാർ കൊല്ലപ്പെട്ടു. 78,755 പേർക്കു പരുക്കേറ്റു. ഇന്നലെ മാത്രം 19 പേർ കൊല്ലപ്പെട്ടു.ഇതിനിടെ, വടക്കൻ ഗാസയിൽ സഹായമെത്തിക്കാൻ പുതിയ പാത തുറന്നതായി ഇസ്രയേൽ സേന അറിയിച്ചു.

 

കിഴക്കൻ റഫയിൽനിന്നുള്ള കൂട്ടപ്പലായനം നടക്കുന്നതിനിടെ കൂടുതൽ മേഖലകളിൽ ഒഴി‍ഞ്ഞുപോക്കിന് ഇസ്രയേൽ സൈന്യം നിർദേശം നൽകി. റഫ ഒഴിപ്പിക്കലിനെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.ബന്ദികളെ മടക്കിയെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം ഇസ്രയേലിൽ ശക്തമായി. ഇന്നലെ ടെൽ അവീവ് അടക്കം വിവിധ നഗരങ്ങൾ ആയിരങ്ങൾ പങ്കെടുത്ത പ്രകടനങ്ങൾ നടന്നു. യുഎസിൽ വിവിധ സർവകലാശാലകളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നു.രസ്യമായി ഇസ്രയേലിനെ അമേരിക്ക ന്യായീകരിക്കുന്നുണ്ടാകാം.അവര്‍ക്ക്‌ അനുകൂലമായി യു.എന്നില്‍ വീറ്റോയും പ്രയോഗിച്ചിട്ടുണ്ടാകാം. പക്ഷേ, ഒരു കാര്യം വ്യക്‌തം. പതിറ്റാണ്ടുകള്‍ക്കുശേഷം യു.എസ്‌. - ഇസ്രയേല്‍ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നു.റാഫയിലെ ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു യു.എസ്‌. പ്രസിഡന്റ്‌ ജോ ബൈഡന്റെ മറുപടി.

റാഫയില്‍ ഇസ്രയേല്‍ ആസൂത്രിതമായ അധിനിവേശവുമായി മുന്നോട്ട്‌ പോയാല്‍ എന്ത്‌ സംഭവിക്കുമെന്നായിരുന്നു ചോദ്യം. 'ഞാന്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നില്ല'- എന്നായിരുന്നു ബൈഡന്റെ മറുപടി.ആയുധ കയറ്റുമതിയാണ്‌ യു.എസ്‌.- ഇസ്രയേല്‍ സഖ്യത്തിന്റെ അടിത്തറ. നാല്‌ പതിറ്റാണ്ടിനിടെ ഇതാദ്യമായാണ്‌ ആ ബന്ധത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്‌. ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പേരില്‍ ബൈഡന്‍ സ്വദേശത്തും വിദേശത്തും നിരന്തരമായ സമ്മര്‍ദം നേരിടുകയാണ്‌. ആ സമ്മര്‍ദത്തിന്റെ പ്രതിഫലനംകൂടിയാണു വിള്ളല്‍.മേഖലയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ്‌ ഇസ്രയേല്‍. അവിടേക്കുള്ള ആയുധ കയറ്റുമതിയാണ്‌ അദ്ദേഹം തടഞ്ഞുവയ്‌ക്കുന്നത്‌. ഇസ്രയേലിനെ കണ്ണടച്ചു പിന്താങ്ങുന്ന യു.എസ്‌. വിദേശകാര്യ നയത്തില്‍ മാറ്റം കൊണ്ടുവരികയാണു ബൈഡന്‍. 1980 കളില്‍ പ്രസിഡന്റ്‌ റൊണാള്‍ഡ്‌ റീഗനും സമാന നീക്കം നടത്തിയിരുന്നു.

 

യു.എസിലെ രാഷ്‌ട്രീയ കക്ഷികള്‍ പൊതുവേ ഇസ്രയേല്‍ അനുകൂലികളാണ്‌. പ്രത്യേകിച്ചു മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി.ബൈഡന്റെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ ഇസ്രയേലിനോട്‌ ചായ്‌വുണ്ട്‌. അതിനാല്‍, ഇതുവരെ യു.എസ്‌. - ഇസ്രയേല്‍ ബന്ധത്തെ തകര്‍ക്കുന്ന ഒന്നും ചെയ്യാന്‍ ബൈഡന്‍ തയാറല്ലായിരുന്നു. എന്നാല്‍, ഗാസയിലെ ആക്രമണത്തിന്റെ പേരില്‍ യു.എസിലടക്കം ഉയര്‍ന്ന പ്രതിഷേധമാണു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌ മാറ്റിയത്‌.10 ലക്ഷത്തിലധികം പലസ്‌തീനികള്‍ താമസിക്കുന്ന റാഫ നഗരത്തില്‍ സമ്പൂര്‍ണ അധിനിവേശം നടത്തുമെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നു. അവിടെ ഒളിച്ചിരിക്കുന്ന നാല്‌ ഹമാസ്‌ ബറ്റാലിയനുകളെ നശിപ്പിക്കാന്‍ ഒരു വലിയ ഓപ്പറേഷന്‍ ആവശ്യമാണെന്നും ഇസ്രയേല്‍ കരുതുന്നു.അയല്‍രാജ്യമായ ഈജിപ്‌തുമായി ഇസ്രയേല്‍ ഏറ്റുമുട്ടുന്നത്‌ യു.എസ്‌. താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്‌. ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനാണു ബൈഡന്‍ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്‌. അതിനുള്ള സന്ദേശമാണു ആയുധ കയറ്റുമതി തടയല്‍. അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഇസ്രയേല്‍ രാജ്യാന്തര മാനുഷിക നിയമം ലംഘിച്ച്‌ ഉപയോഗിച്ചിരിക്കാമെന്ന്‌ യു.എസ്‌. സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റും വ്യക്‌തമാക്കിയിരുന്നു.

പക്ഷേ, അമേരിക്കയുടെ പുതിയ നീക്കം ഇസ്രയേലിനു വലിയ തിരിച്ചടിയാകില്ലെന്ന നിരീക്ഷണവുമുണ്ട്‌. ഇതിനകം യു.എസില്‍നിന്നു ലഭിച്ച ആയുധങ്ങള്‍ ഉപയോഗിച്ച്‌ റാഫയെ തകര്‍ക്കാന്‍ ഇസ്രയേലിനു കഴിയുമെന്നു മിഡില്‍ ഈസ്‌റ്റിലെ യു.എസ്‌. മിലിട്ടറി കമാന്‍ഡായ സെന്റോമിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനായിരുന്ന കേണല്‍ ജോ ബുച്ചിനോ വ്യക്‌തമാക്കി.പ്രതിവര്‍ഷം 31,745 കോടി രൂപയുടെ സൈനിക സഹായമാണ്‌ ഇസ്രയേലിനു യു.എസ്‌. നല്‍കുന്നത്‌. യുദ്ധം തുടങ്ങിയശേഷം 1.42 ലക്ഷം കോടി രൂപ മൂല്യമുള്ള ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഇസ്രയേലിനു നല്‍കി. യു.എസില്‍നിന്ന്‌ ഏറ്റവും സഹായം സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇസ്രയേല്‍.എങ്കിലും ഇസ്രയേലിനു ബൈഡന്‍ നല്‍കുന്ന മുന്നറിയിപ്പ്‌ ഒരു രാഷ്‌ട്രീയ നാടകമാണെന്നാണു ബുച്ചിനോയുടെ നിലപാട്‌.ബൈഡന്റെ നിലപാടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌ വിയോജിപ്പുണ്ട്‌. 'ഒരു തീവ്രവാദ സംഘടനയെ്‌ക്കതിരേ സഖ്യകക്ഷിയായ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നത്‌ യു.എസിന്റെ കടമയാണ്‌' - റിപ്പബ്ലിക്കന്‍ സെനറ്റര്‍ പീറ്റ്‌ റിക്കറ്റ്‌സ് വ്യക്‌തമാക്കി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഇസ്രയേലിന്‌ അവകാശമുണ്ടെന്ന്‌ മറ്റൊരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ ബറാസോ പറഞ്ഞു.

എന്നാല്‍, ബൈഡന്റെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പുതിയ നയത്തിനു വലിയ സ്വീകാര്യത ലഭിച്ചു. പാലസ്‌തീനിലെ സാധാരണക്കാരെ സംരക്ഷിക്കാതെ റാഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേലിനുള്ള സൈനിക സഹായത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ ഡെമോക്രാറ്റിക്‌ സെനറ്റര്‍ ക്രിസ്‌ കൂണ്‍സ്‌ ആവശ്യപ്പെട്ടു. 'ഗാസയിലെ സംഘര്‍ഷം... ഇസ്രയേലിന്റെ ശക്‌തമായ പിന്തുണക്കാരായി സ്വയം കണക്കാക്കുന്ന നമ്മില്‍ പലര്‍ക്കും വേദനയായി. അവിടുത്തെ ദുരിതങ്ങളെക്കുറിച്ചും മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ആശങ്കാകുലരാണ്‌ ' -അദ്ദേഹം പറഞ്ഞു.ഹമാസ്‌ തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിന്‌ പകരമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങളുടെ നിര്‍ണായക ഘട്ടത്തിലാണ്‌ നെതന്യാഹുവുമായുള്ള ബന്ധം വേര്‍പിരിയുന്നത്‌. കഴിഞ്ഞ ആഴ്‌ച ആദ്യം കെയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ വ്യക്‌തമായ പരിഹാരമില്ലാതെ പിരിഞ്ഞു. ബൈഡന്റെ നീക്കം ബന്ദി ചര്‍ച്ചകളില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 

റാഫയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും ഹമാസിന്‌ ഗുണം ചെയ്യും.അഞ്ച്‌ പതിറ്റാണ്ട്‌ നീണ്ടതാണു ബൈഡനും നെതന്യാഹുവും തമ്മിലുള്ള ബന്ധം. 'ബീബി, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, പക്ഷേ നിങ്ങള്‍ പറയുന്ന ചില കാര്യങ്ങളോട്‌ ഞാന്‍ യോജിക്കുന്നില്ല.' - ഒരിക്കല്‍ നെതന്യാഹൂവിനോട്‌ ബൈഡന്‍ പറഞ്ഞു. ഇസ്രയേലിനെ പിന്തുണച്ചതിന്‌ നെതന്യാഹു പലപ്പോഴും ബൈഡനെ പ്രശംസിച്ചിട്ടുണ്ട്‌. പക്ഷേ, പാലസ്‌തീനികളുമായി ബന്ധപ്പെട്ട പ്രധാന നയപരമായ പ്രശ്‌നങ്ങളില്‍ അദ്ദേഹം ബൈഡന്റെ വാക്കുകള്‍ അനുസരിക്കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (5 hours ago)

Malayali Vartha Recommends