Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...

13 MAY 2024 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍ എത്തി. കിഴക്കന്‍ ജബലിയയില്‍ ശനിയാഴ്ച രാത്രിയില്‍ വ്യോമാക്രമണവും സ്‌ഫോടനവും നടത്തി ഗാസയുടെ വടക്കുഭാഗത്ത് വീണ്ടും ഇസ്രയേൽ ആക്രമണം ശക്തമാക്കിരിക്കുകയാണ്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ഗാസാ സിറ്റിയുടെ കിഴക്കുള്ള അല്‍ സെയ്ത്തൂണിലും അല്‍ സാബ്രയിലുമാണ് ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചത്. ഗാസയിലെ ചരിത്രപരമായ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും വലുതാണ് ജബലിയയിലേത്. 1948 ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ അഭയാര്‍ഥികളായ പാലസ്തീന്‍കാരുടെ പിന്‍തലമുറക്കാരായ ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ പാര്‍ക്കുന്നത്.

വടക്കന്‍ ഗാസയില്‍ യുദ്ധം ശക്തമായിരുന്ന കാലത്ത് ഒട്ടേറെപ്പേര്‍ ഇവിടം വിട്ടുപോയിരുന്നു. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പലരും തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം. ജബലിയയില്‍ തിരിച്ചുവരുന്ന ഹമാസിനെ നേരിടുന്നതിനാണ് സൈനിക നടപടിയെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിലായി ജബലിയയില്‍ ഗാസാസിറ്റിയിലെ സയ്ത്തൂണ്‍ ജില്ലയില്‍ 30 ഹമാസുകാരെ വധിച്ചെന്ന് സേനാവക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

ജബലിയയില്‍ ആക്രമണം തുടങ്ങിയത് ഇവിടെ നിന്ന് വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. അതിനിടെ, മധ്യഗാസയിലെ നഗരമായ ഡെയ്ര്‍ അല്‍ ബലായ്ക്കുചുറ്റും ഇസ്രയേല്‍സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അധിനിവേശം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചില ടാങ്കുകളും ബുൾഡോസറുകളും നഗരവേലി തകർത്ത് അകത്തുകയറിയെന്നും അവരുമായി ഏറ്റുമുട്ടിയെന്നും വെടിവെപ്പുണ്ടായെന്നും ഹമാസിന്റെ മാധ്യമങ്ങൾ പറഞ്ഞു. ശനിയാഴ്ച രാത്രി ഡെയ്ർ അൽ ബലായിലുണ്ടായ ആക്രമണത്തിൽ ഡോക്ടർമാരായ അച്ഛനും മകനും കൊല്ലപ്പെട്ടു.

 

 

റഫയിൽ ഒരുലക്ഷത്തിലധികം പേരാണ് ബോംബിങ് കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തിൽനിന്നുള്ള റഫാ അതിർത്തി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടിരുന്നു. പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

 

 

റാഫയുൾപ്പെടെ ഇസ്രയേൽസൈന്യം പ്രവേശിച്ച നഗരങ്ങളിലെല്ലാം തങ്ങളുടെ സായുധവിഭാഗം കനത്തപോരാട്ടത്തിലാണെന്ന് ഹമാസും ഇസ്‍ലാമിക് ജിഹാദും അറിയിച്ചു. ടാങ്ക്‌വേധ റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച് പലയിടത്തും ഇസ്രയേൽസൈന്യത്തെ നേരിട്ടെന്നും അവർ പറഞ്ഞു. അതിനിടെ ഹമാസ് തലവൻ യഹ്‍യ സിൻവാർ റഫയിലല്ല കഴിയുന്നതെന്ന് ഇസ്രായേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

 

 

 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന ലക്ഷ്യമാണ് റഫയിലെ ആക്രമണം. ഇതോടൊപ്പം ഹമാസ് നേതാക്കളെയും ഇല്ലാതാക്കുമെന്ന് നെതന്യാഹു പറയുന്നുണ്ട്. ഗസ്സയിലെ ഹമാസിന്റെ മൂന്നാം നമ്പർ നേതാവും സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡറുമായ മർവാൻ ഇസയെ നേരത്തേ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ, സിൻവാറും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫും എവിടെയാണെന്നതിൽ ഇസ്രായേലിന് തന്നെ അവ്യക്തതയുണ്ട്. ഉടൻ പിടികൂടാൻ സാധിക്കുമെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും ഇവർ കാണാമറയത്ത് തുടരുകയാണ്.

 

 

സിൻവാർ എവിടെയാണുള്ളതെന്ന് വ്യക്തമായി പറയാൻ സാധക്കില്ലെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു. ഖാൻ യൂനിസ് പ്രദേശത്തെ ഭൂഗർഭ തുരങ്കകളിൽ കഴിയുന്നതായുള്ള രഹസ്യാന്വേഷണ വിവരങ്ങളുണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. സിൻവാർ ഇപ്പോഴും ഗസ്സയിൽ തന്നെയുണ്ടെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഈജിപ്തിനോട് അതിർത്തി പങ്കിടുന്ന റഫയിൽ കരയാക്രമണം നടത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേൽ സൈന്യം ഇവിടെ കടന്നുകയറി അതിർത്തികൾ അടച്ചിരുന്നു.

 

 

15 ലക്ഷത്തോളം പേർ കഴിയുന്ന റഫയെ ആക്രമിക്കാനുള്ള പദ്ധതിക്കെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ അമേരിക്കയുടെ അംഗീകാരം ലഭിക്കും വിധം പരിമിത തോതിൽ ആക്രമണം നടത്തിയാൽ മതിയെന്നാണ് സുരക്ഷാ കാബിനറ്റിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends