വസ്ത്രധാരണം കണ്ട് തെറ്റിദ്ധരിക്കരുത്; ഇദ്ദേഹം ട്രാന്‍സ്ജെന്‍ഡറല്ല!
യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് ഉണ്ടായിട്ടും പഠിയ്ക്കാന്‍ പറ്റാതെ പുറത്തായതിന്റെ വിഷമത്തിലാണ് വ്ലാദിമിര്‍ ഫ്രോമിന് എന്ന റഷ്യക്കാരന്. കാരണം വിചിത്രമാണ്. വ്ളാദിമിറിന്റെ വസ്ത്ര ധാരണരീതിയാണ് യൂണിവേഴ്സിറ്റിയ്ക്ക് അതൃപ്തിയുണ്ടാക്കിയത്.
സ്ത്രീകളുടെ വേഷം ധരിച്ചാണ് ഇയാള്‍ കോളേജില്‍ എത്തുന്നതത്രേ. സ്ത്രീകളുടെ വേഷം അണിയുന്ന ഒരുപാടുപേര് ലോകത്ത് ഉണ്ടെങ്കിലും നാല്‍പ്പത്തിനാലുകാരനായ വ്ലാദിമിര്‍ വ്യത്യസ്തനാണ്. കാരണം ഇയാള്‍ ട്രാന്സ്ജെണ്ടറോ സ്ത്രൈണ മനസ്സുള്ള വ്യക്തിയോ അല്ല. തന്റെ വസ്ത്രം തന്റെ സ്വാതന്ത്ര്യമാണ് എന്നും അതു സംരക്ഷിയ്ക്കപ്പെടെണ്ടതാണ് എന്നും സ്ഥാപിച്ചെടുക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍. സ്ത്രീകള്‍ക്ക് ജീന്‍സും പാന്റും ധരിയ്ക്കാം പിന്നെ എന്തുകൊണ്ട് പുരുഷന്മാര്ക്ക് പാവാട ധരിച്ച് കൂടാ എന്നാണു ഇദ്ദേഹത്തിന്റെ ന്യായമായ ചോദ്യം.
പണ്ട് മുതല്‍ പാന്റ്സ് ധരിച്ചിരുന്ന ആളാണ് വ്ലാദിമിര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോമന്‍സും ഗ്രീക്കുമാരും ഒക്കെ പാവാട പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നാണു ഇയാള്‍ പറയുന്നത്. ഭാര്യയും കുട്ടികളുമുണ്ട് ഇദ്ദേഹത്തിന്. വസ്ത്രങ്ങള്‍ക്ക് ലിംഗഭേദം ആവശ്യമില്ല എന്നു വാദിയ്ക്കുന്ന ഇദ്ദേഹം കുറെക്കാലമായി പാവടയാണ് ധരിയ്ക്കുന്നത്. അത് തന്റെ സ്വാതന്ത്ര്യമാണ് എന്നാണു ചോദിയ്ക്കുന്നവരോട് ഇദ്ദേഹം മറുപടി പറയുന്നത്.
എന്നാല്‍ കുഴപ്പങ്ങള്‍ ആരംഭിയ്ക്കുന്നത് പിന്നീടാണ്. ഇവാനോവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഉപരിപഠനം നടത്താന്‍ വ്ലാദിമിറിന് സ്കോളര്‍ഷിപ്പ് കിട്ടുന്നത്. അവിടെ ക്ലാസ് തുടങ്ങിയ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി. ഇദ്ദേഹത്തെ ഈ വേഷത്തില്‍ കാണുമ്പോള്‍ തനിയ്ക്ക് ദേഷ്യം വരുമെന്നും നോക്കാന്‍ പോലും തോന്നില്ല എന്നും കോളേജിലെ ഒരു ജീവനക്കാരി പറഞ്ഞു. ഇത് കേള്‍ക്കാനിടയായ വ്ലാദിമിര്‍ തന്റെ മുഴുവന്‍ വസ്ത്രങ്ങളും ഊരി മാറ്റിയിട്ടു ഇനി കുഴപ്പമുണ്ടോ എന്ന് വെല്ലുവിളി നടത്തി. ഇത് കേസ് ആയതോടെ അധികൃതര്‍ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. പാവാട മാറ്റി ആണുങ്ങള് ധരിയ്ക്കുന്ന പോലെ വസ്ത്രധാരണം ചെയ്ത് വന്നാല്‍ തിരിച്ചെടുക്കാം എന്നും പറഞ്ഞ്. എന്നാല്‍ വ്ലാദിമിര്‍ തന്റെ കരിയര്‍ സ്വപ്നം അങ്ങ് വേണ്ടാന്നു വച്ചു.
യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്ത് വന്ന വ്ലാദിമിര്‍ ഇപ്പോള്‍ ജോലി പോലും കിട്ടുന്നില്ല. വേണമെങ്കില്‍ പാവാടയ്ക്ക് ഇറക്കം കൂട്ടാം അല്ലാതെ പാവാട ഉപേക്ഷിയ്ക്കാന്‍ വയ്യ എന്ന നിലപാടിലാണ് വ്ലാദിമിര്‍.
https://www.facebook.com/Malayalivartha