ഏറ്റവും വിഷമേറിയ പാമ്പുകളിലൊരെണ്ണം എലിയെ പിടികൂടാന്‍ അതിന്റെ പുറകെ പോയി; അവസാനം പണി പാളി!
ഏറ്റവും വിഷമേറിയ പാമ്പ് ഗണത്തില്‍ പെട്ട ഒരിനമാണ് ബ്രൗണ്‍ സ്നേയ്ക്കുകള്. എന്നാല്‍ ഇവയുടെയൊക്കെ സമയമൊന്നും നന്നല്ല എന്ന് തോന്നിപ്പോകും സമീപകാല സംഭവങ്ങള്‍ അറിഞ്ഞാല്‍. കഴിഞ്ഞ ആഴ്ച ഈ ഇനത്തില്‍ പെട്ട പാമ്പ് എട്ടുകാലി വലയില്‍ കുടുങ്ങിയതു വാര്‍ത്തയായിരുന്നു. തൊട്ടു പിന്നാലെ വരുന്ന വാര്‍ത്ത അതിനേക്കാള്‍ രസകരം.
എലിയെ പിടിക്കാനായി പിന്തുടര്ന്ന് ബ്രൗണ്‍ സ്നേയ്ക്ക് ഇനത്തില്‍ പെട്ട പാമ്പ് എലിക്കായി വച്ച കെണിയില്‍ കുടുങ്ങുകയായിരുന്നു. ഗോഡൗണില്‍ വച്ച എലിക്കെണിയിലാണ് 5 അടി നീളമുള്ള പാമ്പ് കുടുങ്ങിയത്.
രാത്രി മുഴുവന്‍ എലിക്കെണിയില്‍ പെട്ടു കിടന്ന പാമ്പ് രാവിലെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രക്ഷപെട്ടത്. ഗോഡൗണില്‍ നിന്നു ശബ്ദം കേട്ട് നോക്കിയപ്പോഴായിരുന്നു വീട്ടുടമ എലിക്കെണിയില്‍ കുടുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടത്.തുടര്‍ന്ന് വിദ്ഗധരുടെ സഹായത്തോടെ പാമ്പിനെ എലിക്കെണിയില്‍ നിന്നു മോചിപ്പിച്ചു. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് എലിക്കെണിയില്‍ നിന്നു പാമ്പിനെ രക്ഷിക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha