എന്നിട്ടും കലിപ്പ് മാറാതെ ഭാര്യ... ഭര്‍ത്താവിന്റെ കാമുകിയെ നഗ്നയാക്കി മൊട്ടയടിച്ച് തെരുവിലൂടെ മര്‍ദ്ദിച്ചു നടത്തിയതിന്റെ വീഡിയോ വൈറല്‍
ഇതൊക്കൈ കണ്ടാല്‍ പിന്നെ അങ്ങനെ ചെയ്തു പോയില്ലെങ്കിലേ അതിശയമുള്ളൂ. പക്ഷെ ഇതല്പം ക്രൂരമായിപ്പോയില്ലേ എന്നാണ് പലരുടേയും ചോദ്യം. സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റിലെ ബെഡ് റൂമില്‍ നിന്നും ഭര്‍ത്താവിനൊപ്പം പിടികൂടിയ കാമുകിയെ നിരവധി തവണ അടിക്കുകയും റേസര്‍ ഉപയോഗിച്ച് മുടി പറ്റേ മുറിച്ചു കളഞ്ഞ് നഗ്നയാക്കിയ ശേഷം ഇരു കൈകളും കെട്ടി കുബാറ്റോയിലെ അപ്പാര്‍ട്ട്മെന്റിനു ചുറ്റും നടത്തിച്ചു.
യുവതിയുടെ തലയില്‍ പിടിച്ച് തള്ളിക്കൊണ്ട് അപ്പാര്‍ട്ട്മെന്റിന് ചുറ്റും നടന്ന ഭാര്യയെ പിന്തുണച്ച് ഇവരുടെ ടീനേജ് പ്രായമായ മക്കളും അവരുടെ കൂട്ടുകാരും ഒപ്പം ചേര്‍ന്നിരുന്നു. അയല്‍ക്കാരുടെ ശ്രദ്ധ ക്ഷണിച്ച് ബഹളമുണ്ടാക്കിയായിരുന്നു മക്കളും കൂട്ടുകാരും നടന്നത്. ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ഭാര്യ അദ്ദേഹത്തെ പിന്തുടര്ന്ന് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. 20 വയസു മാത്രം പ്രായമുള്ള യുവതിക്ക് ഭര്‍ത്താവാണ് പിന്നീട് വസ്ത്രങ്ങള്‍ എടുത്തു നല്‍കിയത്. ഭാര്യയുടെ പേര് എന്താണെന്ന് വെളിപ്പെട്ടിട്ടില്ല. സംഭവത്തിനു ശേഷം കുടുബാംഗങ്ങള്‍ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്.
കുറ്റകരമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഭര്ത്താക്കന്മാരെ ഡീല്‍ ചെയ്യേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു തരാമെന്നു പ്രതികരിച്ച ഭാര്യ ഇന്ന് മുതല്‍ അയാള്‍ തന്റെ മുന്‍ ഭര്‍ത്താവ് ആയിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമിച്ചപ്പോള്‍ യുവതിയും യുവതിയും സഹോദരിയും പൊലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി യുവതി അയാള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അതേ സമയം ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ നാണംകെടുത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്ന് ബോധ്യപ്പെട്ടാല്‍ 10 വര്‍ഷം വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കും.
https://www.facebook.com/Malayalivartha