ചെയ്യേണ്ട പണി ചെയ്യാതെ വാചകമടി; വനിതാ പൈലറ്റിന്റെ പണി തെറിച്ചു!
യുഎസിലെ ഓസ്റ്റിന്ബെര്ഗ്സ്റ്റോം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം പറത്തേണ്ടതിന് പകരം യാത്രക്കാര്‍ക്കിടയില്‍ ഇരുന്ന് വാചകമടിച്ച വനിതാ പൈലറ്റിന്റെ ജോലി തെറിച്ചു. സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് പോകേണ്ടിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റാണ് പണി ചോദിച്ച് വാങ്ങിയത്.
യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ഹിലാരി ക്ലിന്റന്, ഭര്‍ത്താവില്‍ നിന്നും വിവാഹമോചിതയാകാനുള്ള കാരണങ്ങള്‍, ഇതൊക്കെയായിരുന്നു പൈലറ്റിന്റെ സംസാരവിഷയങ്ങള്‍. പതിവിലും നേരം വൈകിയാണ് ഇവര്‍ സ്ഥലത്തെത്തിയെന്നും യൂണിഫോമിനു പകരം സാധാരണ വസ്ത്രങ്ങള്‍ ആണ് ഇവര്‍ ധരിച്ചിരുന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
വിമാന യാത്രക്കാര്‍ക്ക് അറിയിപ്പുകള് നല്കുന്ന മൈക്ക് കൈയ്യിലെടുത്ത ഇവര്‍ ട്രംപിനെയും ഹിലാരിയെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. ഇതില്‍ ഏറിയ പങ്കും ഇരുവരെയും ചീത്തവിളിയായിരുന്നു. ഇരുവര്‍ക്കും താന്‍ വോട്ട് ചെയ്തില്ലെന്നും അവര്‍ തുറന്നടിച്ചു പറയുകയും ചെയ്തു. സംഭവം കൈയ്യില്‍ നിന്നും പോയെന്ന് മനസ്സിലാക്കിയ ചില യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപോവുകയും മറ്റുചിലര്‍ പുതിയ പൈലറ്റിനെ ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്ററില്‍ സന്ദേശം കുറിയ്ക്കുകയും ചെയ്തു.
മറ്റൊരു പൈലറ്റിനെ പകരം എത്തിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. രണ്ട് മണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചതും. സംഭവത്തില്‍ യാത്രക്കാരോട് യുണൈറ്റഡ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha