ഹൃദയ സ്തംഭനം വന്ന് മരിച്ചാലും ഏഴുമണിക്കൂറിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാം
ഹൃദയസ്തംഭനം മൂലം മരിക്കുന്ന രോഗിയെ ഏഴുമണിക്കൂറിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുന്ന ഹാര്‍ട്ട് മെഷീന് വ്യാപകമാകുകയാണ്. മരിച്ചതിനുശേഷം കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറയുന്ന രക്തം പൂര്‍ണമായി വലിച്ചെടുക്കുന്ന യന്ത്രം അതില്‍ ഓക്സിജന്‍ നിറച്ചശേഷം തിരികെ ഹൃദയത്തിലേക്ക് പമ്പുചെയ്യുന്നതോടെ മരിച്ചയാള്‍ക്ക് ജീവനാകും. എക്മോ എന്നറിയപ്പെടുന്ന യന്ത്രങ്ങള്‍ ജപ്പാന് , ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വൈകാതെ യു കെയിലെ ആശുപത്രികളിലും ആംബുലന്‍സുകളിലും ഇത് രംഗപ്രവേശം ചെയ്യും.
യു കെയില്‍ പ്രതിവര്‍ഷം 60,000 പേര്‍ക്കാണ് ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്നത്. ഇതില്‍ 10,000 പേര്‍ക്ക് മാത്രമെ ആശുപത്രികളെത്താന് കഴിയുന്നുള്ളൂ. അതില്‍ത്തന്നെ മൂവായിരം പേരെ രക്ഷപ്പെടുന്നുള്ളൂ.തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ സ്തംഭിച്ചുപോകുന്ന ഹൃദയങ്ങളില്‍ 70 മുതല്‍ 90 ശതമാനം പുനപ്രവര്ത്തിപ്പിക്കാന് ഡോക്ടര്‍മാര്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha