അമേരിക്കയില്‍ സെനറ്ററുടെ സഹായത്തോടെ നിഷ്കളങ്കമായൊരു വിവാഹാഭ്യര്‍ത്ഥന
അമേരിക്കയിലെ വിര്‍ജീനിയയില്‍ സെനറ്റര്‍ മാര്‍ക്ക് വാര്‍ണറുടെ ഓഫീസില്‍ വ്യത്യസ്ഥമായൊരു വിവാഹാഭ്യര്‍ത്ഥന നടന്നു.സെനറ്ററുടെ പ്രസ്സ് സെക്രട്ടറി ബീത്ത് അഡേല്സണിന്റെ കാമുകന് ബ്രറ്റ് വന്നാക്കറാണ് ആ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മറ്റാരേക്കാളും ബോസിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസൂക്ഷ്മം നിരീക്ഷിക്കുന്നത് തന്റെ കാമുകിയാണെന്ന് അറിയുന്ന ബ്രറ്റ് അവളുടെ ബോസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ വിവാഹാലോചന നടത്തിയത്. അതിനായി ബ്രറ്റ് ട്വിറ്ററിലൂടെ തന്നെ സെനറ്ററുടെ അനുവാദവും ചോദിച്ചിരുന്നു.
താങ്കളുടെ പ്രസ് സെക്രട്ടറി അവളുടേതിനേക്കാള്‍ കൂടുതല്‍ താങ്കളുടെ അക്കൗണ്ട് ശ്രദ്ധിക്കുന്നതിനാല്‍ ഒരു നിമിഷം ഈ സ്പേസ് എനിക്ക് കടം തരണം എന്നായിരുന്നു അഭ്യര്‍ത്ഥന. സെനറ്റര്‍ അതിന് അനുവാദവും നല്കി. തുടര്‍ന്ന് ബീത്തിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ബ്രറ്റ്.."ബീത്ത് എലന്‍ അഡേല്‍സണ്‍, വില്‍ യു മാരി മീ" എന്നായിരുന്നു സെനറ്ററുടെ അക്കൗണ്ടില്‍ ബ്രറ്റ് കുറിച്ചിട്ടത്. സെനറ്ററുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കവേ ബ്രറ്റിന്റെ സന്ദേശം കണ്ട ബീത്ത് സ്തബ്ധയായി.
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ബീത്ത് തന്റെ ഓഫീസിനു പുറത്തു കടന്നപ്പോള്‍ വിവാഹ മേതിരവുമായി മുട്ടുകുത്തി നില്ക്കുന്ന തന്റെ കാമുകനെ മാത്രമാണ് അവിടെ കാണാന്‍ സാധിച്ചത്. തൊട്ടടുത്ത നിമിഷത്തില്‍ സെനറ്റര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു. "ഷീ സെഡ് യെസ്!കണ്‍ഗ്രാജുലേഷന്‍സ്."തുടര്‍ന്ന് സെനറ്ററുടെ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന് ബീത്തിന്റെ കയ്യില്‍ ബ്രറ്റ് മോതിരമണിയിക്കുന്നതിന്റേയും, ഇരുവരും സെനറ്റര്‍ മാര്‍ക്ക് വാര്ണറോടൊത്ത് നില്‍ക്കുന്നതിന്റേയും ഫോട്ടോകള്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. അങ്ങനെ ബ്രറ്റിന്റെ അഞ്ചുവര്‍ഷത്തെ പ്രണയത്തിന് സാഫല്യം.
https://www.facebook.com/Malayalivartha