വീട്ടുകിണര്‍ നിറഞ്ഞു വെള്ളം പറമ്പിലേയ്ക്ക് ഒഴുകുന്നതു കണ്ട് വീട്ടുകാര്‍ക്ക് അമ്പരപ്പ്!

മേലൂര്‍ വടക്ക് താഴെപുനത്തയില്‍ ഒരു വീട്ടിലെ വീട്ടുകിണര്‍ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്നു. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ വെള്ളം താഴും. വീട്ടുകാര്‍ക്ക് ആകെ അമ്പരപ്പായി.
പിന്നെ പരിശോധിച്ചപ്പോള്‍ സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കിണറിലേക്ക് ഒഴുകുന്നതാണെന്ന് കണ്ടെത്തി.
പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. ജല അതോറിറ്റി ഓഫിസിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോള്‍ കിണര്‍ തനിയെ നിറയും. പടവുകള്‍ കവിഞ്ഞു വെള്ളം പറമ്പിലേക്ക് ഒഴുകും. കടുത്ത വേനലില്‍ ശുദ്ധജലത്തിന് നാട്ടുകാര്‍ നെട്ടോട്ടം ഓടുമ്പോഴാണ് ഇങ്ങനെ പാഴാകുന്നത്.
https://www.facebook.com/Malayalivartha