ലോകാത്ഭുതങ്ങളുടെ പശ്ചാത്തലത്തില്‍ ചുംബിച്ചു നില്‍ക്കുന്ന ചിത്രമെടുക്കാന്‍ പങ്കാളി ഇല്ലെങ്കിലോ...? എന്തു ചെയ്യണമെന്ന് ക്രിസ്റ്റ്യാനയ്ക്ക് അറിയാം!

യാത്രകള്‍ ചെയ്യാനും അതിന്റെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണിക്കാനുമൊക്കെ ഇന്നത്തെ തലമുറയ്ക്ക് പ്രത്യേക താല്‍പര്യമാണുള്ളത്. പങ്കാളിയോടൊപ്പമാണ് യാത്രയെങ്കില്‍ പിന്നെ പറയുകയേ വേണ്ട, ചിത്രങ്ങളുടെ പെരുമഴ ആയിരിക്കും.
യാത്രകള്‍ ശീലമാക്കിയ യുവതിയാണ് ക്രിസ്റ്റ്യാന. അടുത്തിടെ ക്രിസ്റ്റ്യാന എടുത്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാരീസിലെ ഈഫല്‍ ടവര്‍ പശ്ചാത്തലമാക്കി എടുത്ത ഒരു ചിത്രമാണ് വൈറലായത്.
ഈഫല്‍ ടവര്‍ കണ്ടപ്പോള്‍ ഒരു ചുംബനരംഗം ചിത്രീകരിക്കണമെന്ന് അവള്‍ക്ക് തോന്നി. എന്നാല്‍ ക്രിസ്റ്റ്യാനയ്ക്കാകട്ടെ പങ്കാളിയുമില്ല. പിന്നെന്തു ചെയ്യും? ആരുടെയെങ്കിലും സഹായം തേടുകയേ വഴിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒരു ചിത്രമെടുക്കാനായി തന്നെയൊന്ന് ചുംബിക്കാമോ എന്ന് അവള്‍ അവിടെ കണ്ട ഒരു അപരിചിതനോട് ചോദിച്ചു.
അയാള്‍ സഹായിക്കാമെന്നേറ്റപ്പോള്‍ അപരിചിതനായ അയാളോട് ഒപ്പം നിന്ന് ചുംബനരംഗം ചിത്രീകരിക്കാന്‍ അവള്‍ തീരുമാനിച്ചു. അപരിചിതനായ ആ യുവാവിനോടൊപ്പമുള്ള ചുംബന രംഗം ചിത്രീകരിച്ച ശേഷം അവള്‍ അത് സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങളാണ് വളരെ പെട്ടെന്ന് വൈറലായത്.
റോമില്‍ വെച്ചും താന്‍ ഇത്തരത്തില്‍ ഫോട്ടോ എടുത്തിരുന്നുവെന്ന് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ക്രിസ്റ്റ്യാന പറയുന്നു. ക്രിസ്റ്റ്യാനയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha