ആറു വയസ്സുകാരന് പോലീസ് നായയുടെ തലയ്ക്ക് അരക്കോടിയോളം വിലയിട്ട് മാഫിയ സംഘങ്ങൾ
കൊളംബിയയിലെ ബൊഗോട്ട പോലീസ് ആന്റിനര്കോട്ടിക്സ് വിഭാഗത്തിന്റെ സോംബറാ എന്ന നായയ്ക്ക് നിരവധി ആരാധകരാണുള്ളത്. ജര്‍മന്‍ ഷെപേര്‍ഡ് വിഭാഗത്തില്‍പെടുന്ന ഈ ആറു വയസ്സുകാരന് കഴിഞ്ഞ അഞ്ചു വര്‍ഷമായി പോലീസിന്റെ പ്രധാന സഹായിയാണ്.
നൂറുകണക്കിന് മയക്കുമരുന്ന്, കള്ളക്കടത്ത് പദ്ധതികള്‍ തകര്‍ക്കുകയും 9 ടണ്‍ മയക്കുമരുന്ന് കണ്ടെത്തിയത് ഉള്‍പ്പെടെ റെക്കോര്‍ഡ് നേട്ടമാണ് സോംബറാ എന്ന നായയെ ഇത്ര പ്രശസ്തിയിലെത്തിച്ചത്. എന്നാൽ പ്രശസ്തി കൂടിയതോടെ കള്ളപ്പണ കടത്തുകാരുടെ പേടി സ്വപ്നമായി മാറിയ സോംബറായുടെ തലയ്ക്ക് 200 മില്യൺ പേസസ് (ഇന്ത്യൻ രൂപ ഏകദേശം അൻപതു ലക്ഷം) വിലയിട്ടിരിക്കുകയാണ് കള്ളക്കടത്തു മാഫിയ.
മറ്റ് വസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്ന മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കാന്‍ സോംബറായ്ക്ക് പ്രത്യേക കഴിവാണ്. മയക്കു മരുന്നുവേട്ടയ്ക്ക് പോലീസിന്റെ പ്രധാന സഹായി. ഇവനെ ഇല്ലാതാക്കുകയോ പോലീസില്‍ നിന്ന് തട്ടിയെടുക്കുകയോ ചെയ്താല്‍ അഞ്ചുലക്ഷം നല്‍കാമെന്നാണ് വാഗ്ദാനം. ഭീഷണി ഉയര്‍ന്നതോടെ നായയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സാമ്പാറായെന്നാൽ നിഴല്‍ എന്നാണ് അര്‍ത്ഥം.
https://www.facebook.com/Malayalivartha