ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു.
മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട സജന രണ്ട് ഫോര്‍ ഉള്‍പ്പെടെ 11 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി. ബംഗ്ലാദേശിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101-ല്‍ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 44 റണ്‍സിന്റെ ജയം.
ഇന്ത്യക്കുവേണ്ടി യസ്തിക ഭാട്യ (29 പന്തില്‍ 36), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 30), ഷെഫാലി വര്‍മ (22 പന്തില്‍ 31), റിച്ച ഘോഷ് (17 പന്തില്‍ 23), സജന സജീവന്‍ (11) എന്നിവര്‍ രണ്ടക്കം കടന്നു. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ റബേയ ഖാനാണ് ഇന്ത്യയെ 150-നുള്ളില്‍ ഒതുക്കിയത്. മറൂഫ അക്തര്‍ (2), ഫരിഹ തൃഷ്ണ (1), ഫഹീമ ഖാത്തൂന്‍ (1) എന്നിവരും വിക്കറ്റുകള്‍ വീഴ്ത്തി.
https://www.facebook.com/Malayalivartha